Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് സ്വീകരണം നൽകി.

04 Jan 2026 20:11 IST

santhosh sharma.v

Share News :

വൈക്കം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച മഹിളാ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനം വൈക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷീജാ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് വെള്ളൂർ ഡിവിഷനിൽ നിന്നും വിജയിച്ച വിജയമ്മ ബാബു , കല്ലറ പഞ്ചായത്ത് പ്രസിഡൻ്റ് മിനി അഗസ്റ്റിൻ, വൈക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.  

Follow us on :

More in Related News