Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാപാരി വ്യവസായി സമിതി മുൻ കോട്ടയം ജില്ലാ സെക്രട്ടറി ' തലയോലപ്പറമ്പ് കുഞ്ചുക്കാട്ട് വീട്ടിൽ കെ.എസ്. മണി (75). നിര്യാതനായി.

20 Oct 2024 10:37 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കെ.എസ്.ആർ.ട്ടി .സി റിട്ടേഡ്. ജില്ലാ സൂപ്രണ്ടും തലയോലപ്പറമ്പ് മാത്താനം ദേവസ്വം മുൻ പ്രസിഡൻ്റുമായിരുന്ന തലയോലപ്പറമ്പ് കുഞ്ചുക്കാട്ട് കെ.എസ് മണി (75). നിര്യാതനായി. സംസ്കാരം നാളെ ( ഒക്ടോബർ 21 ) തിങ്കളാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ - ഭവാനി മണി റിട്ടേഡ് സീനിയർ ഫാർമിസിറ്റസ് മാങ്ങാനം മന്ദിരം ആശുപത്രി കോട്ടയം ( കോട്ടയം മന്ദിരം തടത്തിൽ കുടുംബാഗം ). മക്കൾ - നിഷമണി (യു.എസ്.എ ), ഷാനി മണി (യൂ. കെ), സൂര്യ മണി (കാനഡ ).മരുമക്കൾ - സന്തോഷ് കോട്ടയം ( യു . എസ്.എ ),അഭിലാഷ് തിരുവനന്തപുരം ( യൂ. കെ. ) , ബിജു ചങ്ങാനശ്ശേരി ( കാനഡ ). പരേതൻ വ്യാപാരി വ്യവസായി സമിതി മുൻ കോട്ടയം ജില്ലാ സെക്രട്ടറി , ശ്രീനാരയണ സാംസ്കാരിക സമിതി മുൻ ജില്ലാ സെക്രട്ടറി, തലയോലപ്പറമ്പ് തിരുപുരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി, ചുമട്ടുതൊഴിലാളി ജില്ലാ ക്ഷേമനിധി അംഗം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി അമ്മ മലയാളം സാഹിത്യ കൂട്ടായ്മ പ്രോഗ്രാം കൺവീനർ , ഡോ. പി. പൽപ്പു സ്മാരക കുടുംബ യൂണിറ്റ് രക്ഷാധികാരി , വടയാർ മാടപ്പുറം കുടുംബ യോഗ ട്രസ്റ്റ് രക്ഷാധികാരി, സി.പി. എം. വഴിയമ്പലം ബ്രാഞ്ച് കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്. മണിയുടെ നിര്യാണത്തിൽ മന്ത്രി വി.എൻ. വാസവൻ, എസ്.എൻ. ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ , കണ്ണൂർ സർവ്വകലശാല മുൻ വൈസ് ചാൻസിലർ ഡോ. എൻ. ചന്ദ്രമോഹൻ, സാംസ്കാരിക പ്രവർത്തകൻ അനീസ് ബഷീർ, മുൻ മന്ത്രി മുല്ലക്കര രത്നകരൻ, വ്യാപരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്. ബിജു തുടങ്ങിയവർ അനുശോചിച്ചു.


Follow us on :

More in Related News