Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 15:16 IST
Share News :
വൈക്കം: വൈക്കം വേമ്പനാട് കായൽ ഇരു കൈകാലുകളും ബന്ധിച്ച് നീന്തി കടന്ന് ആറാം ക്ലാസ് വിദ്യാർത്ഥി ഗിന്നസ് ബുക്കിൽ ഇടം നേടി. കോതമംഗലം കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം, മെറിൻ ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ എബെൻ ജോബിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ ജില്ലയിലെ അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്ററോളം വരുന്ന ദൂരം ഒരു മണിക്കൂർ 23 മിനിറ്റുകൊണ്ടാണ് പതിനൊന്നുകാരൻ നീന്തിക്കയറിയത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടിയാണ് എമ്പെൻ ജോബി. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആറിലെ കുത്തൊഴുക്കുള്ള ഭാഗത്താണ് ഇതിനായുള്ള പരിശീലനം പൂർത്തിയാക്കിയത്.
വൈക്കം ബീച്ചിൽ നീന്തിക്കയറിയ
എബെനെ വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് സ്വീകരിച്ചു. അനുമോദന സമ്മേളനം അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി. എൻ മജു, പ്രശസ്ത സിനിമാതാരം ചെമ്പിൽ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. 20 ഓളം കുട്ടികളെ വേൾഡ് റെക്കോർഡിന് പ്രാപ്തരാക്കിയ പരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് .കെ സൈനു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.