Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 12:24 IST
Share News :
വൈക്കം: തലയോലപ്പറമ്പ് മിടായിക്കുന്നത്ത് നിന്നും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന അന്തർസംസ്ഥാന മോഷ്ടാവിനെ പിടികൂടി.
കന്യാകുമാരി സ്വദേശി ഉമേഷ് റെഡ്ഡി (47) നെയാണ് മറ്റൊരു മോഷണ കേസ്സിൽ കണ്ണൂർ തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം കണ്ണൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഉമേഷ് റെഡ്ഢി പൊലീസിൻ്റെ പിടിയിലാകുന്നത്. തുടർന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ വൈക്കം ആറാട്ടുകുളങ്ങരയിലും
തലയോലപ്പറമ്പ് മിടായിക്കുന്നത്തും
മോഷണം നടത്തിയ വിവരം സമ്മതിച്ചത്. മിടായിക്കുന്നം തട്ടുംപുറത്ത് ടി.കെ മധുവിന്റെ വീട്ടിൽ നിന്നും ജൂൺ 21 ന് പട്ടാപകലാണ് 12 പവനും 13,000 രൂപയും അപഹരിച്ചത്. സംഭവ ദിവസം വീട്ടിൽ ആളില്ലെന്ന് ഉറപ്പ് വരുത്തി ആയുധം ഉപയോഗിച്ച് വാതിൽ കുത്തിതുറന്നാണ് ഇയാൾ മോഷണം നടത്തിയത്. തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ, എസ് ഐ പി.എസ് സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം ഇയാളെ കണ്ട മധുവിൻ്റെ അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി ആഭരണങ്ങൾ വിറ്റ തൃശ്ശൂരിലുള്ള ജ്വല്ലറിയിൽ നിന്നും പൊലീസ് ആഭരണങ്ങൾ കണ്ടെടുത്തു. കർണാടയിലും, തമിഴ്നാട്ടിലും, കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.