Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്കോ ഡയഗ്നോസ്റ്റിക് സെസ്റ്ററിൻ്റെ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച മെഡിക്കൽ ലാബ് തുറന്നു.

03 Aug 2025 00:22 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് അർബൻ വെൽഫെയർ കിസ്കോ ഡയഗ്നോസ്റ്റിക് സെസ്റ്ററിൻ്റെ അത്യാധുനിക സംവിധാന ങ്ങളോടെ നവീകരിച്ച മെഡിക്കൽ ലാബ് ആൻ്റ് ഇമേജിംഗ് സെൻ്റർ ഉദ്ഘാടനം സഹകരണ തുറമുഖ വകുപ്പ്മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.സംഘം പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കിഴതടിയൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.എസ്. ശശിധരൻ നായർറിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, എം എൽ എ മാരായ അഡ്വ. മോൻസ് ജോസഫ്,

സി.കെ. ആശ, സാഹിത്യസഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ. ഹരികുമാർ, നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് , വാർഡ് കൗൺസിലർ ലേഖ ശ്രീകുമാർ, ജോയിൻ്റ് രജിസ്ട്രാർ പി.പി.സലിം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.സി.വിനോദ്, അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ സി.ആർ.മിനി, അസിസ്റ്റൻ്റ് ഡയറക്ടർ ഓഡിറ്റ് സി.എസ്.പിയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ശശിധരൻ, എം.ഡി. ബാബുരാജ്, എം.കെ. മഹേഷ്, സുബൈർ പുളിന്തുരുത്തി, എബ്രഹാം പഴയകടവൻ, വെള്ളാള ഐക്യമത്യ സംഘം പ്രസിഡൻ്റ് പി.കെ. പുരുഷോത്തമൻ, സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.വി. മനോജ്, എം.എൻ. ദിവാകരൻ നായർ, എം.അനിൽകുമാർ, കിസ് കോ ബാങ്ക് വൈസ് പ്രസിഡൻ്റ് അഡ്വ. വി.ടി. തോമസ്, സംഘം സെക്രട്ടറി എ.കെ. സോജൻ തുടങ്ങിയവർ പ്രസംഗിച്ചു.സഹകാരികൾ ഉൾപ്പടെ നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News