Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ദേവരാജന്റെ നിര്യാണത്തിൽ അനുശോചിച്ച് അനുശോചന യോഗം നടത്തി.

10 Sep 2025 19:20 IST

santhosh sharma.v

Share News :

വൈക്കം: ദീർഘകാലം വൈക്കം എസ്എൻഡിപി യൂണിയൻ സെക്രട്ടറി, സാഹിത്യകാരൻ, കവി, ഉദയനാപുരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ഗ്രാമ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വൈക്കം ദേവരാജന്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ്‌ ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പി. ഡി ജോർജ് അധ്യക്ഷത വഹിച്ചു.കെ പി സി സി അംഗം മോഹൻ ഡി. ബാബു,

വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക നേതാക്കളായ

എം.പി. സെൻ, എസ്. ഡി. സുരേഷ് ബാബു, കെ.ജി.രാജു , കെ.എസ്. ഗോപിനാഥൻ, പി.ജി. ബിജുകുമാർ , എം.കെ.ഷിബു , ബി. അനിൽകുമാർ , പി. അമ്മിണിക്കുട്ടൻ, വി. ബിൻസ്, പ്രദീപ് മാളവിക, റ്റി.പി.രാജലക്ഷ്മി, മിനി തങ്കച്ചൻ , രാധാമണി സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News