Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 06:58 IST
Share News :
തൃശൂർ:
ഒരു വേദിയിൽ ഏറ്റവും കൂടുതൽ കരാട്ടേ ബ്ലാക്ക് ബെൽറ്റ് സമ്മാനിച്ചവേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടേ ഓർഗനൈസേഷന്
യു.ആർ.എഫ്ലോക റിക്കാർഡ്. ഡിസംബർ 27 ന് തൃശൂർ ഐ.ഇ.എസ് എഡ്യുക്കേഷൻ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് ഡബ്ല്യു.എഫ്.എസ്.കെ ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക്കിന് കൈമാറി. എക്സൈസ് ഡപ്യുട്ടി കമ്മിഷണർ സുനു സി ഫലകവും തൃശൂർ സിറ്റി പോലിസ് എ.എസ്.പി ഹാർദിക്മീന ഐ.പി.എസ് മെഡലും സമ്മാനിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അസിസ് ഷെർഫി (യു.എ. ഇ) മുഖ്യാതിഥിയായിരുന്നു. ഇന്ത്യ കൂടാതെ ബഹറിൻ, ഖത്തർ, യു. എ. ഇ , ഒമാൻ, യു.കെ,യു.എസ്.എ കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കർശന നിബന്ധനകൾക്ക് വിധേയമായി404 പേരെയാണ് ബ്ലാക്ക് ബെൽറ്റ് ഡിപ്ലോമ ക്കായി തിരഞ്ഞെടുത്തത്. തദവസരത്തിൽ കരാട്ടേയിലെ പരമോന്നത ബഹുമതിയായ 10 ഡിഗ്രി റെഡ് ബെൽട്ടും ഡിപ്ലോമ സർട്ടിഫിക്കറ്റും ഗ്രാൻഡ് മാസ്റ്റർ മുഹമ്മദ് ആഷിക്കിന് എക്സൈസ് കമ്മിഷണർ സുനു .സി സമ്മാനിച്ചു. ഫാ. റെനി ഫ്രാൻസിസ്, ജുബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ, മുഹമ്മദ് റഫീക്ക്, വൈസ് പ്രസിഡൻ്റ്, ഐ.ഇ.എസ് ഗ്രൂപ്പ്, മുഹമ്മദ് ഷെജിർ അലി, ഡോ. മുഹമ്മദ് ഷെലിൻ,റെൻഷി വിനുപ് എൻ.എസ്. കോഷി ഇ.കെ. അജയൻ,കോഷികുഞ്ഞിമുഹമദ്, ഷിഹാൻ അബു താഹിർ, റെൻഷി ലിയാക്കലി, റെൻഷി ഷാബിൻ, റെൻഷി മുഹമ്മദ് ആഷിക്ക് എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.