Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2024 22:56 IST
Share News :
കോട്ടയം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ തലയോലപ്പറമ്പ് സ്വദേശി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം ആർപ്പൂക്കര വള്ളത്ത് വീട്ടിൽ മോഹിത്ത് കൃഷ്ണ (42), തലയോലപ്പറമ്പ് വടയാർ മഞ്ഞക്കണ്ടത്തിൽ വീട്ടിൽ അൻസാരി എം.ബി (36) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇവർ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതിന് മോഹിത് കൃഷ്ണയ്ക്ക് ഇയാളുടെ സുഹൃത്ത് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇവരെ തിരിച്ചറിയുകയയും .കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കെ.കെയുടെ നേതൃത്വത്തിലുള്ള പോലീസ് ഇവരെ പിടികൂടുകയുമായിരുന്നു. ഇരുവർക്കുമെതിരെ ഈരാറ്റുപേട്ട സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.കേസ്സിൽ ഇവരെ സഹായിച്ച മറ്റു പ്രതിക്ക് വേണ്ടി പോലീസ് അന്വോഷണം ശക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.