Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിയൂർ മാളിയേക്കൽപ്പടിയിൽ ഡ്യൂക്ക് ബൈക്കും,സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

29 Sep 2024 21:33 IST

- MUKUNDAN

Share News :

തൊഴിയൂർ:മാളിയേക്കൽപ്പടിയിൽ ഡ്യൂക്ക് ബൈക്കും,സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.സൈക്കിൾ യാത്രക്കാരനായ തൊഴിയൂർ സ്വദേശി കർണ്ണംകോട്ട് വീട്ടിൽ രാജു(54),ബൈക്ക് യാത്രക്കാരനായ കാവീട് ഏറത്ത് വീട്ടിൽ സുരേഷിൻ്റെ മകൻ അക്ഷയ്(22) എന്നിവരാണ് മരിച്ചത്.ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന കാട്ടകമ്പാൽ സ്വദേശി നിരഞ്ജ(20)നെ ഗുരുതര പരുക്കുകളോടെ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകീട്ട് 8 മണിയോടെ തൊഴിയൂർ മാളിയേക്കൽപ്പടി ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ചാണ് അപകടം.

Follow us on :

More in Related News