Sat Jul 12, 2025 1:42 AM 1ST
Location
Sign In
26 Jun 2025 21:31 IST
Share News :
മുക്കം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച 'ടു മില്യണ്‍ പ്ലഡ്ജ്' ജനകീയ മാസ്സ് കാംപയിനില്‍ ചാത്തമംഗലം ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ പങ്കാളികളായി. കോഴിക്കോട് ടൌണ്‍ഹാളില്‍ പൊതുമരാമത്തുവകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് നയിച്ച പ്രതിജ്ഞയുടെ തത്സമയസംപ്രേഷണത്തിനൊപ്പം ദയാപുരം വിദ്യാർഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.
ദയാപുരം മരക്കാർ ഹാളില്‍ നടന്ന പരിപാടിക്ക് കുന്ദമംഗലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടർ ആഷിക് ഷാന്‍, സിവില്‍ എക്സൈസ് ഓഫീസർ സുജിത്ത്, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി ജ്യോതി എന്നിവർ നേതൃത്വം നല്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലഹരിവിരുദ്ധകാംപയിന്‍ ഉദ്ഘാടനസന്ദേശം പ്രദർശിപ്പിച്ചു.
Follow us on :
Tags:
Please select your location.