Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 07:43 IST
Share News :
പള്ളിക്കത്തോട്: . ആനിക്കാട് കല്ലാടുംപൊയ്കയിൽ നാലാനിക്കൽ വീട്ടിൽ ടി.എൻ. സുധീഷ് (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് കോതവടംചിറയിൽ വീട്ടിൽ (ആനിക്കാട് പൊങ്ങനാക്കുന്ന് ഭാഗത്ത് താമസം) ഷിബിൻ കെ. ബാബു (29) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയെ ഇവർ ഇരുവരും ചേർന്ന് വീട്ടമ്മ പുതിയതായി പണിയുന്ന വീടിന്റെ സമീപം ചീത്ത വിളിക്കുകയും അടിക്കുകയും ഇത് തടയാൻ ശ്രമിച്ച വികലാംഗനായ മകനെ മർദ്ദിക്കുകയും അവിടെ കിടന്നിരുന്ന ചുടുകട്ട എടുത്ത് ഇടിക്കുകയുമായിരുന്നു. കൂടാതെ ഇയാളുടെ കയ്യിലിരുന്ന മൊബൈൽഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സുധീഷും ഷിബിനും ചേർന്ന് പുതിയതായി പണിയുന്ന വീടിന്റെ മതിലിലിരുന്ന് മദ്യപിച്ചത് വീട്ടമ്മ ചോദ്യംചെയ്തിരുന്നു. ഇതിലുള്ള വിരോധത്തിലാണ് ഇവർ വീട്ടമ്മയെയും മകനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസെടുക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് എസ്.എച്ച്.ഒ മനോജ് കെ.എൻ, എസ്.ഐ രമേശൻ. പി.എ, സി.പി.ഒ സുജീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Follow us on :
Tags:
Please select your location.