11 Sep 2024 19:45 IST
Share News :
പോട്ട:
ജീവിത മാർഗത്തിനായി കണ്ടെത്തിയ ഇടക്കാല സംരംഭം വിജയംകാണുമ്പോൾ മുരിങ്ങൂരിലെ അജിത്തിന്റെ മനസ്സുനിറയെ സന്തോഷം. പോട്ടയിൽ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് 24 കാരനായ കരുമാരപ്പിള്ളി വീട്ടിൽ അജിത്തിനെആവേശഭരിതനാക്കുന്നത്. പന്ത്രണ്ടായിരം തൈകൾ നാട്ടായിരുന്നു യുവാവിന്റെ കാർഷിക രംഗത്തേക്കുള്ള കാൽവെപ്പ് . രണ്ടര മാസത്തെ നിതാന്ത പരിശ്രമത്തിന് ഒടുവിൽ ദൗത്യം നൂറുമേനി വിളവിലെത്തി. രണ്ടു തരത്തിലുള്ള പൂക്കളാൽ ചെണ്ടുമല്ലി തോട്ടം നിറഞ്ഞുനിൽക്കുന്നു. സനീഷ് കുമാർ ജോസഫ് എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു, കൗൺസിലർമാരായ ഷിബു വാലപ്പൻ,തോമസ് മാളിയേക്കൽ,കോൺഗ്രസ് ചാലക്കുടി മണ്ഡലം പ്രസിഡണ്ട് ജോണി പുല്ലൻ, ലൂയിസ് മേലേപ്പുറം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.