Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെൽപ് ക്ലബ് ഓഫ് ചാരിറ്റി ആൻഡ് കൾച്ചർ നടപ്പാക്കുന്ന 'തല ചായ്ക്കാനൊരിടം" പദ്ധതിയിൽ പൂർത്തികരിച്ച മൂന്നാമത് ഭവനത്തിന്റെ കൈമാറ്റം

29 Sep 2025 12:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : സുമനസുകളുടെ കാരുണ്യത്താൽ

ഹെൽപ് ക്ലബ് ഓഫ് ചാരിറ്റി ആൻഡ് കൾച്ചർ നടപ്പാക്കുന്ന

'തല ചായ്ക്കാനൊരിടം" പദ്ധതിയിൽ പൂർത്തികരിച്ച മൂന്നാമത് ഭവനത്തിന്റെ കൈമാറ്റം മോൻസ് ജോസഫ് എംഎൽ.എ. നിർവഹിച്ചു.

ക്ലബ്ബ് പ്രസിഡൻറ് രാജു തെക്കേകാല അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ വാസുദേവൻ നായർ

 വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരായി പ്രവർത്തിച്ച കാരിക്കോട് ഇമ്മാനുവൽ യാക്കോബായ പള്ളിയിലെ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകരെ ആദരിച്ചു. കാരിക്കോട് ഇമ്മാനുവൽ യാക്കോബായ പള്ളി വികാരി തോമസ് മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. എൻ.യു. ജോണി, രാജു കൈമാലിൽ, ബിജു ചാക്കോ തുടങ്ങിയവൾ പ്രസംഗിച്ചു.



Follow us on :

More in Related News