Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ വമ്പന്‍ പണി; ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌കരിക്കാന്‍ നീക്കം

12 Nov 2024 09:35 IST

Shafeek cn

Share News :

കറാച്ചി: 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ പാകിസ്ഥാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ വരാനിരിക്കുന്ന ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യക്കെതിരായ മത്സരങ്ങളും ബഹിഷ്‌കരിക്കാനാണ് പാകിസ്ഥാന്റെ നീക്കം. എന്നാല്‍ ഹൈബ്രിഡ് മോഡല്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ ആതിഥേയ രാജ്യം തന്നെ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്നാണ് പാക് നിലപാടെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.


ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകില്ലെന്നും ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്നുമുള്ള ബിസിസിഐ നിലപാട് ഐസിസി കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിന് പുറമെ ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പ് സംബന്ധിച്ച് ഐസിസിയില്‍ നിന്ന് വ്യക്തത തേടാനും പാക് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യന്‍ നിലപാട് മാത്രമാണ് ഐസിസി പാക് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യ വന്നില്ലെങ്കില്‍ എങ്ങനെയാണ് ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഐസിസി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നേയില്ലെന്നുമാണ് പാക് ബോര്‍ഡിന്റെ നിലപാട്.


പാകിസ്ഥാനില്‍ കളിക്കാനില്ലെന്നും പകരം ചാമ്പ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ദുബായില്‍ കളിക്കാമെന്നും ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാ കപ്പിലും ഇന്ത്യ കളിക്കാന്‍ തയാറാവാത്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.



Follow us on :

Tags:

More in Related News