Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് പൗരോഹത്യത്തിൻ്റെ അൻപത് ആണ്ട്; ഫാ. ജോബ് കുഴിവയലിൽ വിശ്വാസികളുടെ പ്രിയപ്പെട്ടവൻ ...

19 Dec 2024 06:03 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: ഇന്ന് പൗരോഹത്യത്തിൻ്റെ അൻപത് ആണ്ട്; ഫാ. ജോബ് കുഴിവയലിൽ   

വിശ്വാസികളുടെ പ്രിയപ്പെട്ടവൻ ...


അഭിഷിക്ത ജീവിതപാതയിലൂടെ അര നൂറ്റാണ്ട് പിന്നിടുന്ന റവ.ഫാ : ജോബ് കുഴിവയലിനെ കണ്ടു സ്നേഹം പങ്കുവയ്ക്കാൻ, ആശീർവാദം നേടാൻമുണ്ടക്കയം സെൻ്റ മേരിസ് ലത്തീൻ പള്ളിയിൽ വിശ്വാസികളുടെ തിരക്കാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള 

 700 കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലത്തീൻ പള്ളി ഇടവകയിലേയ്ക്ക്  2008 ലാണ് ജോബ് കുഴിവയലിൽ അച്ചൻ എത്തുന്നത്. 1944 മെയ് 19-ന് തോട്ടയ്ക്കാട് കുഴിവയലിൽ ചാക്കോയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച ജോബ് കുഴിവയലിൽ 1974 ഡിസംബർ 19 ന് തൻ്റെ പൗരോഹത്യ ജീവിതത്തിലേക്കു കടന്നുവന്ന്ദിവ്യബലി അർപ്പിച്ചത്. വിവിധ ഇടവകകളിൽ സേവനം ചെയ്ത ജോബ് അച്ചൻ്റെ സൗമ്യതയും വിശ്വാസികളോടും ഇതര സഹോദര സമുദായ അംഗങ്ങളോടും കാട്ടുന്ന സ്നേഹവും ആളുകളിൽ ഏറെ അടുപ്പക്കാരനാക്കി. ഇടവകയിലെ വിശ്വാസികളുടെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും സാന്നിധ്യം അറിയിച്ച അച്ചന് എല്ലാവരേയും പേരുവിളിക്കാവുന്ന അടുപ്പക്കാരനാക്കി മാറ്റി. പൗരോഹിത്യത്തിൽ നേതൃപാഠവമുള്ള അദ്ദേഹം വിശ്വാസികളുടെ അവസാന വാക്കായിരുന്നു. വിശ്വാസികളുടെ പ്രതിസന്ധികളിൽ ഓടിയെത്തുന്ന ജോബ് അച്ചൻ്റെ ഇടപെടൽ സ്വാന്തനമായി മാറും. അതുതന്നെ വിശ്വാസികളുടെ പ്രീയപെട്ടവനാക്കി.


പൗരോഹിത്യത്തിൽ 50 വർഷം പൂർത്തിയാക്കുന്ന ഇന്ന് രാവിലെ 5.30ന് തൻ്റെ 50-ാം വർഷത്തെ ദിവ്യബലി മുണ്ടക്കയം സെൻ്റ് മേരീസ് പള്ളിയിൽ അർപ്പിക്കും.. കുറഞ്ഞ നാളുകൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടാൻ ഈ അഭിഷിക്തന് സാധിച്ചു.    ധ്യാനം കൊണ്ടും ബലികൊണ്ടും സംഭവിക്കുന്ന ഒരു സ്വർഗീയ പൗരത്വമാണ് പൗരോഹിത്യം. അപരൻ്റെ ജീവിതത്തിൽ ദൈവപരിപാലനയുടെ മാധ്യമമാണ് പുരോഹിതൻ. എന്ന് തന്റെ ജീവിതം കൊണ്ട് സ്ഥിരീകരിച്ച ആത്മീയ ആചാര്യനായിരുന്നു കുഴിവയലിൻ അച്ചൻ. മനുഷ്യർക്കും ദൈവത്തിനു ഇടയിൽ ജ്ഞാന രശ്മികളുടെ അനർഗളതക്ക് ഒരു പര്യായമാണ് ജോബ് അച്ചനെന്ന് വിശ്വാസികൾ സാക്ഷ്യ പ്പെടുത്തുന്നു. മത ബോധന ക്ലാസ്സുകളിൽ കയറിയിറങ്ങി, തന്റെ അറിവും കഴിവുകളും കുഞ്ഞുങ്ങളിലേക്ക് പകർന്നു കൊടുത്തിരുന്ന . വൈദികനാണ്. നേതൃത്വ പാടവത്തോടെ എട്ടു വർഷക്കാലം മുണ്ടക്കയം ഇടവകയെ നയിച്ച വന്ദ്യ വൈദികൻ

ആത്മീയ തലത്തിലെ വളർച്ചയോടൊപ്പം ഭൗതിക തലത്തിലുള്ള പുരോഗതിയിലും ഒരുപോലെ ശ്രദ്ധ കേ ന്ദ്രീകരിച്ചു പോന്നു

മുണ്ടക്കയത്തിൻ്റെ വിവിധ വികസന- സാമൂഹീക വിഷയങ്ങളിൽ ജോബ് കുഴിവയലിൻ മുഖ്യ പങ്കു വഹിച്ചു. പഴയ ദേവാലയത്തിന്റെ അൾത്താര മാത്രം നിലനിർത്തിക്കൊണ്ട് കൂടുതൽ സൗകര്യങ്ങളോടും ചൈതന്യത്തോടുo കൂടി പുതിയ ഇടവക ദേവാലയം പണിയുക എന്ന ചരിത്ര നിയോഗം ഇദ്ദേഹത്തിനായിരുന്നു. .അങ്ങനെ 2015 ഡിസംബർ 20ന് പുതിയ ദേവാലയത്തിന്റെയും നിത്യ ആരാധന ചാപ്പലിന്റെയും ആശിർവാദകർമ്മം നിർവഹിക്കപ്പെട്ടു. ഇടവകയുടെ സബ്സ്റ്റേഷനായ പനക്കച്ചിറയിൽ സെൻറ് ആൻറണീസ് ദൈവാലയം ആശിർവദിച്ചു. . ശാന്തതയും സംയമനവും ദൈവസ്വഭാവത്തോട് നീതി പുലർത്തലായി കരുതിയ വന്ദ്യ പുരോഹിതന്റെ കരങ്ങളിലൂടെ ദൈവം നിരവധി കാര്യങ്ങൾ ചെയ്തുവെന്നു വിശ്വാസികൾ 2008 മുതൽ 2016 വരെ മുണ്ടക്കയം ഇടവകയെ നെഞ്ചോട് ചേർത്തുവെച്ചുകൊണ്ട് നടന്ന ഇടയനായിരുന്നു അദ്ദേഹം..  2016ല്‍ തന്റെ കർത്തവ്യം പൂർത്തിയാക്കി ഇടവക ജനത്തോട് വിടപറഞ്ഞുകൊണ്ട്, പാക്കിൽ സെന്റ് ട്രീസാസ് ചർച്ച് വികാരി സ്ഥാനം ഏറ്റെടുത്തു .അവിടുത്തെ സേവനം പൂർത്തിയാക്കി വിശ്രമജീവിതത്തിലേക്ക് നടന്നുനീങ്ങുമ്പോഴും, ആത്മീയ വഴിയിൽ ഇനിയും ചെയ്യാൻ ബാക്കിവെച്ച ദൗത്യങ്ങൾ അപ്പോഴും മനസ്സിനെ അലട്ടിയിരുന്നു.. ഇപ്പോൾ മുണ്ടക്കയം ഇടവകയുടെ സാരഥ്യം ഏറ്റെടുത്തിരിക്കുന്ന ടോം ജോസ് അച്ഛൻ്റെ ആഗ്രഹപ്രകാരം, ദൈവീക സ്പർശനത്താൽ അനുഗ്രഹിക്കപ്പെട്ട മുണ്ടക്കയം സെൻ്റ് മേരിസ് ഇടവകയിലൂടെ സഞ്ചരിക്കുവാൻ ജോബ് അച്ചനു വീണ്ടും അവസരം ലഭിച്ചു. വീണ്ടും ഒരു യാത്ര..... ചരിത്ര നിയോഗം പോലെ ജോബ് അച്ഛൻറെ പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇപ്പോഴത്തെ വികാരി ഫാദർ ടോം ജോസിൻ്റെയും അസി.വികാരി ഫാദർ ജിതിൻ ഫ്രാൻസിസ്കോട്ട മേടിൻ്റെയും നേതൃത്വത്തിൽ ഇടവകസമിതി സെക്രട്ടറി റെജി ചാക്കോ പുത്തൻപുരയ്ക്കൽ, ഷാജി പയ്യപ്പള്ളി, എൻ.എം. ആൻ്റണി,മൈക്കിൾ കുരിശു ങ്കൽ സിസ്റ്റർ. ഇവറ്റ് എന്നീ കൺവീനർമാരോടൊപ്പം മുണ്ടക്കയത്തെ ഇടവകജനം ഒരുങ്ങി കഴിഞ്ഞു. .

Follow us on :

More in Related News