Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 21:23 IST
Share News :
ചാവക്കാട്:മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു.കടപ്പുറം ആശുപത്രിക്ക് വടക്കുഭാഗം ഖിളർ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എടക്കഴിയൂർ മുഹമ്മദാലി ഭാര്യ നഫീസ(75) യാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് നഫീസയുടെ മകൾ ആരിഫ മരിച്ചത്.മകളുടെ മരണവാർത്ത അറിഞ്ഞ ഉടനെ നഫീസക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.മകൾ ആരിഫയുടെ ഖബറടക്കം ശനിയാഴ്ച്ച കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കബർസ്ഥാനിൽ നടത്തിയിരുന്നു.മകളുടെ ഖബറിനടുത്ത് തന്നെ മാതാവിനെയും ഖബറടക്കി.മറ്റു മക്കൾ:ഷെരീഫ്,നൗഷാദ്,ശംസു,ഫൈസൽ(മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി),കബീർ,ഫൗസിയ,പരേതയായ ആരിഫ.മരുമക്കൾ:സീനത്ത്,ഹഫ്സത്ത്,റാഹില,അസീസ്,റനീഫ്.
Follow us on :
Tags:
More in Related News
Please select your location.