Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 13:17 IST
Share News :
ചാലക്കുടി: BNI ഡൊമിനേറ്റേഴ്‌സ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും തിരുനാൾ എക്സ്പോ സംഘടിപ്പിക്കുന്നു. ഫർണിച്ചർ സെൻട്രൽ, SWA ഡയമ ടണ്ട്സ്, കൃഷ്ണ ജ്വല്ലറി എന്നിവയുടെ സ്പോൺസർഷിപ്പിൽ നടക്കുന്ന വ്യാപാര-മേള ഫെബ്രുവരി 8, 9, 10 തീയതികളിൽ നടക്കും.
ഫെബ്രുവരി 8-ന് വൈകിട്ട് 5 മണിക്ക് Shopping ഫെസ്റ്റിവൽ expo ഉദ്ഘാടനം ചാലക്കുടി നിയമസഭാംഗം സനീഷ് കുമാർ ജോസഫ് നിർവഹിക്കും. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, BNI തൃശൂർ & ആലപ്പുഴ റീജിയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബെസ്റ്റിൻ ജോയ്, സെൻ്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാദർ വർഗീസ് പാത്താടൻ, ചാലക്കുടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് . ജോയ് മൂത്തേടൻ, DYSP സുമേഷ്, പ്രതിപക്ഷ നേതാവ് സി. എസ്. സുരേഷ്, BJP ചാലക്കുടി നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രജിത്, BNI Domi-nators പ്രസിഡൻ്റ്മാത്യൂസ് വർഗീസ്, വൈസ് പ്രസിഡൻ്റ് സിജോ എലിഞ്ഞിക്കാടൻ, സെക്രട്ടറി-ട്രഷറർ ഡേവിസ് പി എ എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.
ഈ വർഷം തിരുനാൾ എക്സ്പോയുടെ പ്രത്യേക ഭാഗമായി ചാലക്കുടിയും തൃശൂരും ഉൾപ്പെടെയുള്ള വിവിധങ്ങളായ വ്യവസായ മേഖലയിൽ തങ്ങളുടേതായ സംഭാവനകളാൽ ശ്രദ്ധേയമായ ആറു പ്രമുഖ വനിതാ സംരംഭകരെ BNI Dominators ആദരിക്കുന്നു.
2025-ലെ തിരുനാൾ എക്സ്പോ ഒരു Shopping Festival രൂപത്തിലാണ് നടത്തുന്നത്. ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം നൽകാൻ ഇത് സഹായിക്കും. രാവിലെ 11 മുതൽ രാത്രി 10 വരെ 30+ ബിസിനസ് സ്‌റ്റാളുകളും 5+ ഫുഡ് സ്‌റ്റാളുകളും കാർ ഡിസ്പ്ലേസ് എന്നിവയും ഉണ്ടാകുമെന്ന് പ്രസിഡണ്ട് മാത്യൂസ് വർഗീസ്, സെക്രട്ടറി
സിജോ എലിഞ്ഞിക്കാടൻ, ട്രഷറർ ട്രഷറർ ഡേവിസ് പി എ, ശരത് കുമാർ, ഷോൺ സോഹൻ, എം ജെ ജോബി എന്നിവർ
വാർത്ത സമ്മേളനത്തിൽ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.