Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മ’യിൽ പ്രതിസന്ധി രൂക്ഷം ബൈലോ പ്രകാരം എക്‌സിക്യൂട്ടിവ് പിരിച്ചു വിടാൻ ആലോചന

27 Aug 2024 11:44 IST

Enlight News Desk

Share News :

ചോദ്യങ്ങള്‍ക്ക് അധീതരായ താരങ്ങളെ പോലും ചെറിയതാരങ്ങള്‍ ചോദ്യം ചെയ്യുന്നു


ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിൽ പതറി താര സംഘടനയായ ‘അമ്മ’

നിലവിൽ അമ്മ’യിൽ അസാധാരണ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നതെന്ന് അനൗദ്ധ്യോ​ഗികമായി പറഞ്ഞു. 

ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനാണ് ആലോചന. എന്നാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നാണ് സംഘടനയിൽ ആവശ്യം ഉയരുന്നത്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. 

തുടർനീക്കങ്ങൾക്കായി നേതൃത്വം നിയമോപദേശം തേടി. 

നേതൃനിരയിലെ തരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി നേരിടുന്നത്. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നതാണ് നിലവിലെ ആലോചനക്ക് കാരണമായത്. ഇന്ന് നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധിയുടെ കാരണമാണ്.

പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുന്നതെങ്കിലും സിനിമ തന്നെ പ്രതിസന്ധിയിലെത്തുന്ന സാഹചര്യത്തിൽ എന്ത് തിരക്കായാലും മാറ്റിവെക്കേണ്ടതല്ലേ എന്നാണ് ചിലതാരങ്ങളുടെ ചോദ്യം. ചോദ്യങ്ങൾക്ക് അധിതരായ താരങ്ങളെ പോലും ചെറിയതാരങ്ങൾ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് നിലവിൽ അമ്മയിലുള്ളത്. ജനാധിപത്യം ശക്തിപെടുന്നതാണ് കാഴ്ചയെങ്കിലും സിനിമയിലെ കീഴ്വഴക്കങ്ങൾ തകരുന്നതാണ് നിലവിലെ കാഴ്ച.

Follow us on :

More in Related News