Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പട്ടാപകൽ മോഷണം; കടയിൽ നിന്നും മൊബൈൽ ഫോണും പണവും കവർന്നു.

05 Jan 2025 23:06 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്തിൽ കടയിൽ പട്ടാപകൽ മോഷണം. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം മേശപ്പുറത്തിരുന്ന പതിനായിരം രൂപയുടെ മൊബൈൽ ഫോണും മേശവലിപ്പിൽ നിന്നും 1500 ഓളം രൂപയും അപഹരിച്ച് കടന്ന് കളഞ്ഞു. മറവൻതുരുത്ത് കടൂക്കര തേരെപ്പറമ്പ് ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കടൂക്കര പേരെപ്പറമ്പിൽ കനകാംബരൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറിക്കടയിലാണ് മോഷണം നടന്നത്. കടയുടമ സമീപത്തെക്ക് ഇറങ്ങുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം കടയുടെ മുന്നിൽ ബൈക്ക് നിർത്തിയ ശേഷം മോഷണം നടത്തി കൂട്ടുമ്മേൽ ഭാഗത്തേക്ക് അതിവേഗത്തിൽ പോകുകയായിരുന്നു.കടയുടമ ഉടൻ തിരികെ എത്തികപ്പോഴാണ് മോഷണവിവരം അറിയുന്നത്. പരാതിയെ തുടർന്ന്

തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തെ സി സി ടി വികേന്ദ്രീകരിച്ച് അന്വോഷണം ആരംഭിച്ചു.



Follow us on :

More in Related News