Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 15:53 IST
Share News :
വൈക്കം: നഗരസഭയിലേക്ക് വിമതയായി മത്സരിച്ച് ജയിച്ച സ്ഥാനാർഥിക്ക് മർദ്ദനം.
വൈക്കം നഗരസഭ 13-ാം വാർഡായ അയ്യർ കുളങ്ങരയിൽ നിന്നും വിജയിച്ച എൽ ഡി എഫ് വിമത സ്ഥാനാർഥി ഏ.സി മണിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. ഫലപ്രഖ്യാപനത്തിന് ശേഷം
ഇന്ന് ഉച്ചയ്ക്ക് അയ്യർ കുളങ്ങര ഭാഗത്ത് ഇവർ നന്ദി രേഖപ്പെടുത്താൻ വീടുകൾ കയറുന്നതിനിടെയാണ് മർദ്ദനം. സംഘം ചേർന്ന് എത്തിയവർ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ബഹളം കേട്ട് പിടിച്ചു മാറ്റാൻ എത്തിയ പ്രദേശവാസിയായ മറ്റൊരു സ്ത്രീയ്ക്കും മർദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റ ഇരുവരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് സൂചന. വിമതയായി മത്സരിച്ച മണിയമ്മ 120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സംവരണ വാർഡിൽ മണിയമ്മ 288 വോട്ടുകൾ നേടിയപ്പോൾ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ആശ ലിജി കുമാറിന് 168 വോട്ടുകളാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർഥി പുഷ്പലതയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. ആക്രമണത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്നാണ് സൂചന.
Follow us on :
Tags:
Please select your location.