Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക; ദർശനപുണ്യം നുകർന്ന് ആയിരങ്ങൾ.

04 Dec 2025 14:50 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം ഭക്തി സാന്ദ്രമായി. വിവിധ ജില്ലകളിൽ നിന്നും എത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദർശനപുണ്യം നുകർന്നത്. ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പോയതിന് ശേഷം തൃക്കാർത്തിക ദർശനത്തിനായി നട തുറന്നു. താരാകസുര നിഗ്രഹം കഴിഞ്ഞ് ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്. ദർശനത്തിന് ശേഷം നടന്ന മഹാപ്രസാദ ഊട്ടിലും ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ഇന്ന് രാത്രി 10 ന് കാർത്തിക വിളക്കും നടക്കും.

Follow us on :

More in Related News