Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലർവാടി മഴവില്ല് മത്സരം ഗ്രാമത്തിന് വർണ്ണോത്സവമായി

30 Nov 2024 15:39 IST

UNNICHEKKU .M

Share News :



മുക്കം: സർഗ്ഗവസന്തത്തിൻ്റെ വർണ്ണവിസ്മയ പ്രകടനവുമായി മലവാടി മഴവില്ല് മത്സരങ്ങൾ ഗ്രാമത്തിന് വർണ്ണോത്സവമായി.മലർവാടിയുടെ ആഭിമുഖ്യത്തിൽ മഴവില്ല് 2024 എന്ന തലക്കെട്ടിൽ രാവിലെ 9 മണി മുതൽ 12 മണിവരെ സംസ്ഥാന ബാല ചിത്രരചനാ മത്സരം ചേന്ദമംഗല്ലൂർ അൽ ഇസ് ലാഹ് ഇംഗ്ലീഷ് സ്കൂളിൽ വെച്ച് അരങ്ങേറിയത്. കെ.ജി വിഭാഗം മുതൽ ഏഴാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികൾക്ക് നാല് കാറ്റഗറിയിലായിട്ടാണ് മത്സരം നടന്നത്. 600 ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

കേരളം , ചെന്നെ, വിദേശ രാജ്യങ്ങളടക്കം വിവിധ ഭാഗങ്ങളിൽ ഇന്ന് മലവാർ വാടി വില്ല് മത്സരങ്ങൾ നടക്കുകയാണെന്ന് മലവാടി സംസ്ഥാന സമിതി അംഗം കെ

സി നഗീന എൻ ലൈറ്റ് നൂസിനോട് പറഞ്ഞു.

 രക്ഷിതാക്കൾക്കുള്ള പാരന്റിങ്ങ്‌ സെഷൻ നടത്തി. ന്യൂ ഏജ് പാരന്റിങ്ങ് എന്ന തലക്കെട്ടിൽ സിജി ട്രെയിനർ നസീബ ബഷീർ ക്ലാസ്സെടുത്തു. മഴവില്ല മത്സരങ്ങൾ മലർവാടി സംസ്ഥാന രക്ഷാധികാരി പി വി റഹ്മാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സർഗാതമകമായ കലാവാസനയെ ധാർമ്മിക മൂല്യങ്ങളിലൂടെ വളർത്തി കൊണ്ട് വരാൻ രക്ഷിതാക്കൾക്ക് സാധ്യമാകണം അവർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഏരിയ പ്രസിഡണ്ട് എ.പി. നസീം അധ്യക്ഷതവഹിച്ചു.ബഷീർപാലത്ത്സ്വാഗതംപറഞ്ഞു. കെ.സിനഗീന കെ. സി, ഫഹ്മി എം കെ, റൻതീസ് റംസാൻ, കരീം മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News