Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീസ തട്ടിപ്പ് നടത്തിയ യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു..

09 Aug 2024 18:17 IST

WILSON MECHERY

Share News :

കൊരട്ടി:

പോളണ്ടിലേക്ക് ജോബ് വിസ റെഡിയാക്കി തരാം എന്ന് പറഞ്ഞ് മേലൂർ സ്വദേശിയായ യുവാവിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപയും പാസ്പോർട്ടും കൈക്കലാക്കി ഒളിവിൽ കഴിഞ്ഞിരുന്ന കോതമംഗലം സ്വദേശി ആയ കൃഷ്ണകുമാർ 36, താണിക്കുന്നേൽ വീട് പൈമറ്റം ദേശം മണിക്കിണർ പി ഓ പല്ലാരിമംഗലം വില്ലേജ് കോതമംഗലം എന്നയാൾ പോത്താനിക്കാട് ഉള്ള ഭാര്യ വീടിനടുത്ത് എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ 

ജില്ല പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിൻെറ നേതൃത്വത്തിൽ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.

കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജു ഒ ജി, സബ് ഇൻസ്പെക്ടർ ഷിബു C P, CPO റാഷിക് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ചാലക്കുടി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Follow us on :

More in Related News