Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറുപതു വയസ് പിന്നിട്ട 60 പേരുടെ കൂട്ടായ്മയിൽ വൈക്കത്ത് നടത്തിയ ഓണാഘോഷം വേറിട്ട അനുഭവമായി.

04 Sep 2025 19:17 IST

santhosh sharma.v

Share News :

വൈക്കം: അറുപതു വയസ് പിന്നിട്ട 60 പേരുടെ കൂട്ടായ്മയിൽ നടത്തിയ ഓണാഘോഷം വേറിട്ട അനുഭവമായി. വൈക്കം വടക്കേനട വയോമിത്രത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ഡോ. തോമസ്കുട്ടി കരിമ്പൂഴിക്കാടൻ ഉൽഘാടനം ചെയ്തു. വൈക്കം നഗരസഭ കൗൺസിലർ കെ.ബി.ഗിരിജകുമാരി, വയോമിത്രം പ്രസിഡൻ്റ് ഡി.ഗോവിന്ദൻ നായർ , സെക്രട്ടറി ജി. പൊന്നപ്പൻ , എസ്.കൃഷ്ണൻ, എം.കെ. അരവിന്ദക്ഷൻ നായർ , സി.വി. കുട്ടൻ , കെ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു. നിരവധി വർഷങ്ങളായി വടക്കേ നട വയോമിത്രം ഓണമാഘോഷിക്കുന്നു. വിവിധ കലാ മത്സരങ്ങളും ഓണസദ്യയും നടത്തി.

Follow us on :

More in Related News