Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 16:46 IST
Share News :
വൈക്കം: വൈസ് മെൻ ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വൈക്കം ലേക്സിറ്റി റോട്ടറി ഹാളിൽ നടന്ന ചടങ്ങ് റീജിയണൽ ഡയറക്‌ടർ ഡോ. സാജു . എം. കറുത്തേടം ഉദ്ഘാടനം ചെയ്തു. ആർ. ടി ആൻ്റ് റീജിയണൽ ഡയറക്ടർ പി.ജെ.കുര്യച്ചൻ, റീജിയണൽ സെക്രട്ടറി ബെന്നി പോൾ, ഡിസ്ട്രിക്ട് ഗവർണർ ബിനോയ് പൗലോസ്, സെക്രട്ടറി ഡോ. ടെറി തോമസ് ഇടത്തൊട്ടി, കാക്കനാട് ടൗൺ വൈ.എം പ്രസിഡൻ്റ് ഡോ. ലിജോ പോൾ, സെക്രട്ടറി മഞ്ജു സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ.അനൂപ് കുമാർ രവീന്ദ്രനാഥ് (പ്രസിഡൻ്റ്), രാജൻ പൊതി
(സെക്രട്ടറി), ഡി. നാരായണന്‍ (ട്രഷറർ), വിനീത അനൂപ്കുമാർ, ഗൗരി ലക്ഷ്മി എന്നിവർ സ്ഥാനമേറ്റെടുത്തു.
ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുക വഴി വിദ്യാഭ്യാസം, പരിസ്ഥിതി, സഹാനുഭൂതി ഇവയെ പരിപോഷിപ്പിക്കുന്ന പദ്ധതിയായ " പുസ്ത സ്പർശം".
ദുരിതം അനുഭവിക്കുന്ന വയനാട് മേഖലയിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം നൽകുന്ന ജില്ലാതല സംരഭമായ "വയനാടിനൊരു കൈത്താങ്ങ് " .
വൈക്കം ഗവർമെൻ്റ് ആശുപത്രിയിലെ പാലിയേറ്റിവ് കെയർ യൂണിറ്റിലേക്ക് ബെഡ്ഷീറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയായ "സ്നേഹസ്പർശം", എന്നിവ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കും.
Follow us on :
Tags:
More in Related News
Please select your location.