Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട വൈറ്റ് വാട്ടർ കയാക്കിങ്ങ് മത്സരങ്ങൾ വെള്ളിയാഴ്ച്ച തുടങ്ങും

24 Jul 2025 22:13 IST

UNNICHEKKU .M

Share News :


  .


മുക്കം: കേരള സർക്കാറിൻ്റെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിൻ്റെ ഭാഗമായി കോടഞ്ചേരിയിൽ അരങ്ങേറുന്ന അന്താരാഷ്ട  വൈറ്റ് വാട്ടർ കയാക്കിങ്ങ് പതിനൊന്നാം സീസൺ മത്സരങ്ങൾ വെള്ളിയാഴ്ച്ച ആരംഭിക്കും. വി.എസിൻ്റെ നിര്യാണത്തിൽ സംസ്ഥാനത്ത് ദുഃഖാചരണം നടക്കുന്നതിനാൽ  ഇന്ന് (വ്യാഴം) നടക്കേണ്ട ഡെമ്മോ പരിപാടികളും , ഘോഷയാത്രയും ഒഴിവാക്കി. ഇതോടെ നാല് ദിവസമലബാർ ഫെസ്റ്റ് മൂന്ന് ദിസങ്ങളിലായി ചുരുക്കി. 25 ന് (വെള്ളിയാഴ്ച്ച) രാവിലെ 9 മണിക്ക് പുലിക്കയത്ത് ലിൻ്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ സ്നേ ഹിൽകുമാർ സ്വാഗതം പറയും. വിവിധപഞ്ചായത്ത് പ്രസിഡണ്ടുമാർ , ടൂറിസം, രാഷ്ട്രിയ ,സാമൂഹ്യ, സാസ്കാരികമേഖലകളിലെ പ്രതിനിധികൾ സംസാരിക്കും. 27 ന് (ഞായറാഴ്ച്ച) നടക്കുന്ന സമാപനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എം.പി. മുഖ്യാതിഥിയായിരിക്കും.   തദ്ദേശ സ്വയഭരണ വകുപ്പുമായി സഹകരിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്. ഇന്ത്യൻ കയാക്കിംങ്ങ് ആൻഡ് കനോയിംങ്ങ് അസോസിയേഷനാണ് സങ്കേതിക നിയന്ത്രണം നിർവ്വഹിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 17 രാജ്യങ്ങളിൽ നിന്നാണ് കയാക്കന്മാർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. റഷ്യ, ന്യൂസിലാൻഡ്, അമേരിക്ക, ചിലി, ബൽജിയം, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള കയാക്കിംങ് താരങ്ങളാണ് മുഖ്യമായി പങ്കെടുക്കുന്നത്. മലബാർ റിവർ ഫെസ്റ്റിൻ്റെ മുന്നോടിയായി തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം , തുഷാരഗിരിയിൽ മഴനടത്തം, ചെമ്പു കടവിൽ മഡ് ഫുട്ബോൾ, മണാശ്ശേരിയിൽ കബഡി മത്സരം , തിരുവമ്പാടിയിൽ ഫാമ് ടൂറ്, കോടഞ്ചേരി തേവർമല മൺസൂൺ ഓഫ് റോഡ് സഫാരി, മഴ നടത്തം, ബ്രഷ് സ്ട്രോക്ക് ചിത്രരചന,മഴയാത്ര, മൺസൂൺവാക്ക്, സൈക്ലിങ്ങ് തുടങ്ങി വിവിധങ്ങളായ ഒട്ടേറെ മത്സരങ്ങളും അരങ്ങേറി.

Follow us on :

More in Related News