Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2024 13:24 IST
Share News :
മാള: മാളയിൽ മാനസീക രോഗിയായ മകൻ
മാതാവിനെ
വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ ഒൻപതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അയല്‍വാസികള്‍ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മകൻ ഹാദിൽ മയക്കുമരുന്നിന് അടിമയാണ്. മൂന്ന് കൊല്ലം മുമ്പാണ് ചാലക്കുടിയിൽ നിന്നും ഇവര്‍ മാള വടമയില്‍ താമസം ആരംഭിച്ചത്. ഭർത്താവ് ഷാജഹാ ന്‍റെ മരണശേഷമാണ് മൂന്ന് മക്കളോടൊപ്പം മാളയിൽ എത്തിയത്. ഷൈലജ ചാലക്കുടിയിൽ ചാർട്ടേഡ് അക്കൗണ്ട് ആയി ജോലി ചെയ്യുകയായിരുന്നു മക്കള്‍:ഹാദില്‍ ,നാദില്‍ , അസ് ലം,ഹബീബ് .
Follow us on :
Tags:
More in Related News
Please select your location.