Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരിയിലെ സ്നേഹതീരം പാർക്ക് നാടിന് തുറന്ന് കൊടുത്തു. '

07 May 2025 17:09 IST

UNNICHEKKU .M

Share News :



മുക്കം: വൈകുന്നേരങ്ങളിൽ ഒരു ചായയൊക്കെ കുടിച്ച് അൽപ്പം സൊറ പറഞ്ഞിരിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ ജാതിമത രാഷ്ട്രീയ ഭേദമന്യെ അങ്ങിനെ ഇരിക്കാനുള്ള പൊതു ഇടങ്ങൾ ഇന്ന് നാട്ടിലില്ലാത്ത അവസ്ഥയുമാണ്.ഈയൊരു സാഹചര്യത്തിലാണ് 

കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാരശ്ശേരി അങ്ങാടിയിൽ

സ്നേഹതീരം എന്ന പേരിൽ വയോജന പാർക്ക് നിർമ്മിച്ചത്.  

കാരശ്ശേരി അങ്ങാടിയുടെ ഹൃദയഭാഗത്ത് ബസ്റ്റോപ്പിനോട് ചേർന്നാണ് 

മുതിർന്നവർക്കും നാട്ടുകാർക്കും ഒരുമിച്ചിരിക്കാനും സല്ലപിക്കാനുമായി പാർക്ക് ഒരുക്കിയത്. ഇതുവഴി അവരുടെ മാനസിക പ്രശ്നങ്ങളും പ്രയാസങ്ങളുംഇല്ലാതാക്കാനും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് പ്രതിവിധികൾ കാണുന്നതിനും പാർക്ക് പ്രയോജനപ്പെടുമെന്നും ഭരണ സമിതി കണക്ക് കൂട്ടുന്നു. 

പാർക്കിൻ്റെഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ റുക്കിയ റഹീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കെ കൃഷ്ണദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി സൈദ് ഫസൽ, സി.അബ്ദുറഹിമാൻ , നടുക്കണ്ടി അബൂബക്കർ, എം.പിഅസ്സൈൻ , കെ.കോയ .കെ കെ മുഹമ്മദ്‌ ഇസ്‌ലാഹി, വടശ്ശേരി ബാലൻ, എൻ കെ മുഹമ്മദ്‌ മഞ്ചറ ജമാൽ ,സമാൻ ചാലൂളി , സലാം തേക്കും കുറ്റിഎന്നിവർ സംസാരിച്ചു

ചിത്രം: കാരശ്ശേരിയിൽ നിർമ്മിച്ച സ്നേഹതീരം വയോജന പാർക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉൽഘാടനം ചെയ്യുന്നു

Follow us on :

More in Related News