Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 19:17 IST
Share News :
ചാലക്കുടി : 'സഹനത്തിൻ്റെ തീ ചൂളയിൽ വിശ്വാസ ജീവിതം പരീക്ഷിക്കപ്പെടണമെന്ന് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ '36-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷനിൽ വചന ശുശ്രൂഷ നയിക്കുകയായി രുന്നു അദ്ദേഹം 'സഹനങ്ങൾ ജീവിത്തിലേക്ക് കടന്നു വരുന്നത് ദൈവം ഉപേക്ഷിക്കുന്നത് കൊണ്ടല്ല, ഇതിൽ വിജയം വരിക്കുന്നവനാണ് ജീവൻ്റെ കിരീടം. അഗ്നിശോധനയിലൂടെ കടന്നുപോകണം ഇതിലൂടെ കടന്നുപോകുമ്പോൾ മരവിച്ച മനസായി മാറും എന്നാൽ വിശ്വാസത്തെ മുറുകെ പിടിക്കണം, കഠിനഹൃദയരാകാതിരിക്കാൻ വചനം കേൾക്കണം, സൽഗുണ സമ്പന്ന നായിരുന്നാലും വിശ്വാസമില്ലെങ്കിൽ ജീർണ്ണവസ്ത്രം പോലെയാകും , വിശ്വാസമുളളവരോടപ്പം ഒന്നിച്ച് നടക്കണം അല്ലാത്തവരുടെ വിശ്വാസത്തെ നശിപ്പിക്കാൻ കഴിയുമെന്നും ഫാ. സേവ്യർ ഖാൻ വട്ടായിൽ തുടർന്നു പറഞ്ഞു. ഫാ. ഫ്രാൻസീസ് കർത്താനം ദിവ്യബലിക്ക് കാർമ്മികത്വം വഹിച്ചു. ഫാ. ജോ ജോമാരി പ്പാട്ട്, ബ്രദർ സന്തോഷ് കരു മാത്ര എന്നിവരും വചന ശുശ്രൂഷ നയിച്ചു. കൺവെൻഷൻ നാളെ സമാപിക്കും. തലശ്ശേരി രൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമാപന സന്ദേശം നല്കും. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ അഞ്ച് ദിവസം നീണ്ടു നിന്ന ദേശിയ ബൈബിൾ കൺവെൻഷൻ സമാപിക്കും
Follow us on :
Tags:
More in Related News
Please select your location.