Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 17:11 IST
Share News :
വൈക്കം : നാൽപ്പതോളം കാറുകൾ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസിൽ സംഘത്തലവനായ യുവാവ് കോടതിയിൽ കീഴടങ്ങി. കല്ലറ സ്വദേശി കെ.വി.അജിമോൻ (45) ആണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കടുത്തുരുത്തി, കുറവിലങ്ങാട്, ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്റ്റേഷ നുകളിൽ അജിമോനെതിരെ കേസുകളുണ്ട്. നാൽപതിലധികം കാറുകൾ വാടക യ്ക്കെടുത്തു മറിച്ചുവിറ്റെന്നാണു പരാതി. കല്ലറ പഞ്ചായത്തംഗവും ബി ജെപി നേതാവുമായ കൽപകശേരിയിൽ ജോയി കെ. ജോസഫിന്റെ കാർ ആശുപത്രി ആവശ്യത്തിന് എന്ന പേരിൽ കഴിഞ്ഞ ദിവസം അജി മോൻ വാടകയ്ക്ക് കൊണ്ടു പോയിരുന്നു. കാർ തിരികെ നൽകാത്തതിനെ തുടർന്ന് കടുത്തുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേപ്പെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ കൂടുതൽപേർ പരാതിയുമായി എത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ തട്ടിയെടുത്ത കാറുകളെപ്പറ്റിയും മറ്റും കൂടുതൽ വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറയുന്നത്.
Follow us on :
Tags:
More in Related News
Please select your location.