Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 17:34 IST
Share News :
കൂട്ടിക്കൽ :
കാഞ്ഞിരപ്പള്ളി ,താലൂക്കിൽ ,കൂട്ടിയ്ക്കൽ വില്ലേജിൽപ്പെട്ട കോലാഹലമേട് ഭാഗത്ത് 6 , 9 റീ സർവ്വെ നമ്പരുകളിൽപ്പെട്ട 5 ഏക്കറോളം ഭൂമിയിലെ അനധികൃത കൈയ്യേറ്റം മാണ് റവന്യൂ- പോലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചത്. കൈയ്യേറ്റം ഒഴിപ്പിച്ച ഭൂമിയിൽ സർക്കാർ വക ഭൂമി എന്ന ബോർഡും സ്ഥാപിച്ചു.
കഴിഞ്ഞ മൂന്നു ദിവസം മുൻപ് ഓറഞ്ചു വാലിക്കു സമീപം 18 പേരോളം അടങ്ങുന്ന സംഘം എത്തി രണ്ടു ഭാഗത്തുള്ള 5 ഏക്കർ ഭൂമിയിലെ കാടുകളും മരങ്ങളും വെട്ടിനീക്കിയായിരുന്നു കയ്യേറ്റം. വിവരം അറിഞ്ഞ് അധികൃതർ എത്തിയപ്പോൾ ആരെയും കണ്ടെത്താനായില്ല.
കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി കെ.എം , ഭൂരേഖാ തഹസിൽദാർ സുനിൽ കുമാർ പി.എസ്, മുണ്ടക്കയം എസ്.എച്ച്. ഒ രാകേഷ് കുമാർ എം.ആർ , ഡെപ്യൂട്ടി തഹസിൽദാർ ജോജോ.വി.സെബാസ്റ്റ്യൻ ,കൂട്ടിയ്ക്കൽ വില്ലേജ് ഓഫീസർ . ഷിധ ഭാസ്ക്കർ , താലൂക്ക് സർവ്വെയർ അജിത്കുമാർ എന്നിവർ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി. പോലീസ് -റവന്യൂ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടികളിൽ പങ്കാളികളായിരുന്നു. വരും ദിവസങ്ങളിൽ അനധികൃത കയ്യേറ്റം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മേഖലയിൽ കൂടുതൽ കയ്യേറ്റങ്ങൾ നടക്കുന്നുണ്ട്
Follow us on :
More in Related News
Please select your location.