Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു. വൈക്കം സ്വദേശിയായ യുവാവ് പത്തനംതിട്ടയിൽ പിടിയിൽ.

20 Jul 2024 16:51 IST

santhosh sharma.v

Share News :

കോട്ടയം: സാമൂഹികമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെടുകയും തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വൈക്കം സ്വദേശിയായ യുവാവിനെ പത്തനംതിട്ട പോലീസ് പിടികൂടി. വൈക്കം ഉദയനാപുരം വൈക്ക പ്രയാർ ദിലീപ് ഭവനിൽ അമൽ കൃഷ്ണനെ (19) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരിയിൽ സ്നാപ്പ് ചാറ്റ് വഴി പെൺകുട്ടിയെ പരിചയപ്പെട്ട യുവാവ് കുട്ടിയുടെ സ്കൂളിലും മറ്റും വെച്ച് നേരിൽ കാണുകയും മാർച്ച് 23ന് ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയുടെ മുറിയിൽ വച്ച് ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ബലമായി ലംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പ്രതിയുടെ കോട്ടയത്തുള്ള വീട്ടിൽ വച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.

പത്തനംതിട്ട ശിശുക്ഷേമസമിതിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം നടത്തിയ പോലീസ് ഇയാളുടെ വീടിന്റെ സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Follow us on :

More in Related News