Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2025 19:20 IST
Share News :
വൈക്കം: നിർദ്ധന കുടുംബത്തിന്
സൗജന്യമായി ലഭിക്കേണ്ട കുടിവെള്ള കണക്ഷൻ പഞ്ചായത്തിൻ്റെ കടുത്ത അനാസ്ഥ മൂലം ലഭിക്കാത്തതിനെ തുടർന്ന് കുടുംബം വീടിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് വൈറലായി. വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികൾക്ക് മുന്നറിയിപ്പായിട്ടാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അതിലെ വാചകം ഇങ്ങനെ ....... മുറ്റത്ത് ചവിട്ടിയാൽ " പിള്ളേച്ചൻ കണ്ട കണി നിങ്ങളും കാണും''സൂപ്പർ ഹിറ്റായ മലയാള സിനിമയിലെ രസകരമായ വാചകവും ഫോട്ടോയും ഫ്ലക്സിൽ ചേർത്തിട്ടുണ്ട്. മറവൻതുരുത്ത് പഞ്ചായത്തിലെ 16-ാം വാർഡായ അക്കരപ്പാടത്താണ് വീട്ടുടമ കെ.കെ അനീഷ് കണ്ടത്തിത്തറ തൻ്റെ വീടിന് മുന്നിൽ വേറിട്ട ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിക്ഷേധം അറിയിച്ചത്.ഒന്നര വർഷം മുമ്പ് ചെറിയ വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കി വീട്ടുകാർ വൈക്കം ജല അതോറിറ്റിയിൽ കണക്ഷൻ ലഭിക്കുന്നതിനായി അപേക്ഷിക്കുകയായിരുന്നു. എന്നാൽ ഏതാനും മാസം കഴിഞ്ഞാൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം സൗജന്യ കണക്ഷൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചതോടെ വീട്ടുകാർ മടങ്ങിപ്പോന്നു. പിന്നീട് ഏതാനും മാസം കഴിഞ്ഞ് വീണ്ടും തിരക്കിയപ്പോൾ ഇവരുടെ മേഖലയിൽ കണക്ഷൻ കൊടുക്കാൻ ആരംഭിച്ചെന്നും ഇതിനായി പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് അറിയിക്കുകയുമായിരുന്നു. ഇതനുസരിച്ച് സൗജന്യ കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ പഞ്ചായത്തിൽ നൽകിയെങ്കിലും പഞ്ചായത്തിൻ്റെ അനാസ്ഥ മൂലം ആഴ്ചകൾ കഴിഞ്ഞാണ് കടുംബത്തിന് അനുമതിപത്രം ലഭിച്ചത്. ഇതിനിടെ പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള റോഡ് ടാറിംഗ് പൂർത്തീകരിച്ചതിനാൽ അത് കുഴിച്ച് കണക്ഷൻ നൽകാൻ നിർവ്വാഹമില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർക്ക് കുടിനീര് മുട്ടുകയായിരുന്നു.
നിലവിൽ വീട്ടുകാർ റോഡിൽ നിന്നും 100 മീറ്റർ മാറി മറ്റൊരു പുരയിടത്തിൽ പ്ലാസ്റ്റിക് ടാങ്ക് സ്ഥാപിച്ച് പൊതു ടാപ്പിൽ നിന്നും വെള്ളം ശേഖരിച്ച് അതിൽ നിന്നാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. അധികൃതരുടെ നടപടിയിൽ പ്രതിക്ഷേധിച്ച്
ഇത്തവണ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.
അതെ സമയം ഓണർഷിപ്പ് ഉൾപ്പടെ ഹാജരാക്കി ജലജീവന് അപേക്ഷ നൽകാൻ കുടുംബം വൈകിയതാണ് കണക്ഷൻ ലഭിക്കാതിരിക്കാൻ കാരണമായതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Follow us on :
More in Related News
Please select your location.