Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 15:44 IST
Share News :
കടുത്തുരുത്തി:പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും സ്‌നേഹവും വിളിച്ചോതി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളയില്‍ ജപമാലമാസ സമാപനവും അഖണ്ഡജപമാലയും നടന്നു. ഇതോടുനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയിലും അഖണ്ഡ ജപമാലയിലും വിശ്വാസികളുടെ വലിയ പങ്കാളിത്തമുണ്ടായി. പള്ളിയില്‍ നിന്നും വെഞ്ചരിച്ചു നല്‍കിയ പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവുമായി വാര്‍ഡുകളിലെ ഭവനങ്ങളില്‍ ഒക്ടോബര്‍ മാസത്തിന്റെ ആരംഭം മുതല്‍ നടന്നുവന്ന ജപമാല പ്രാര്‍ത്ഥനയുടെ സമാപനത്തോടുനുബന്ധിച്ചാണ് പള്ളിയില്‍ അഖണ്ഡ ജപമാലയും തിരുനാള്‍ കുര്‍ബാനയും ജപമാല പ്രദക്ഷിണവും നടന്നത്. തിരുകര്‍മങ്ങളുടെ ഭാഗമായി വാര്‍ഡുകളില്‍ നിന്നും ദൈവമാതാവിന്റെ തിരുസ്വരൂപങ്ങള്‍ ദേവാലയത്തില്‍ തിരികെയെത്തിച്ചിരുന്നു. തുടര്‍ന്ന് രാവിലെ വിശുദ്ധ കുര്‍ബാനയോടെ സമാപനദിനത്തിലെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ക്രമമനുസരിച്ചു വാര്‍ഡുകളുടെ നേതൃത്വത്തില്‍ പള്ളിയില്‍ അഖണ്ഡ ജപമാല പ്രാര്‍ത്ഥന നടന്നു. വൈകൂന്നേരം വികാരി ജനറാള്‍ മോണ്‍ റവ.ഡോ. ജോസഫ് കണിയോടിക്കല്‍ തിരുനാള്‍ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് വാര്‍ഡുകളുടെ ക്രമമനുസരിച്ചു ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ട് ടൗണിലൂടെ നടന്ന ജപമാല പ്രദക്ഷിണത്തില്‍ കത്തിച്ചു പിടിച്ച തിരികളും ജപമാലകളും കൈയ്യിലേന്തി വിശ്വാസികള്‍ പങ്കെടുത്തു. പ്രദക്ഷിണം മടങ്ങിയെത്തിയതിനെ തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു. തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.മാത്യു തയ്യില്‍, ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.