Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിൽ വീണ പശുവിന് മുക്കം അഗ്നി രക്ഷ സേന രക്ഷകരായി.

26 Apr 2025 19:50 IST

UNNICHEKKU .M

Share News :


മുക്കം: മേഞ്ഞു നടക്കുന്നതിനിടെ അബദ്ധവശാൽ കിണറ്റിൽ വീണ പശുവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോടഞ്ചേരി തെയ്യപ്പാറയിൽ ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തെയ്യപ്പാറയിലെ വട്ടപ്പാറ സുലൈഖയുടെ ഒന്നര വയസ്സ് പ്രായമുള്ള പശുവാണ് ഇരുപതടി താഴ്ചയും നാലടി വെള്ളവുമുള്ള കിണറ്റിൽ വീണത്. വീട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിഗേഷ് കിണറ്റിൽ ഇറങ്ങി റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ ഷനീബ്, എൻ ടി അനീഷ്, വൈ പി ഷറഫുദ്ദീൻ, ശ്രീജിൻ, പി ടി ശ്രീജേഷ്, കെ അഭിനേഷ്, പി രാജേന്ദ്രൻ, പി കെ രാജൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ നേതൃത്വം ന.ൽകി.

Follow us on :

More in Related News