Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി.

17 Dec 2025 23:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയുക്ത പഞ്ചായത്ത് അംഗം ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നിന്നും ജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്കെതിരെയാണ്  

മുൻ ഗ്രാമ പഞ്ചായത്ത് അംഗവും സി പി എം നേതാവുമായ വടയാർ കാളിവേലിൽ

വിജയകുമാരി തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. വിജയകുമാരിക്കും ബധിരയും മൂകയുമായ മകൾ അനീഷയ്ക്കും നേരെ അസഭ്യവർഷവും അക്രമവും നടത്തിയതായാണ് പരാതിയിൽ പറയുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വിജയകുമാരിയും മകളും പ്രവർത്തനത്തിനിറങ്ങിയതിന്റെ വിരോധമാണ് അക്രമണത്തിന് പിന്നിലേന്ന് ആരോപണം. 

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വിജയകുമാരിയുടെ വീടിലെത്തി ഭീഷണിയും കൈയ്യേറ്റവു നടത്തിയതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബന്ധുക്കളായ പ്രായുള്ളവരെ വിജയകുമാരി ബൂത്തിലെത്തിച്ചിരുന്നുവെന്നും കള്ളവോട്ടു ചെയ്യിപ്പിച്ചെന്ന് പ്രചരിപ്പിക്കുകയും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഇവരെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തതായാണ് ആക്ഷേപം. വീട്ടിലെത്തിയപ്പോൾ തർക്കത്തിനിടെ തടസം പിടിക്കാനെത്തിയ സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത മകളെ മർദ്ദിച്ചു എന്നും പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് വിജയകുമാരിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്ന് വിജയകുമാരിയും മകളും മാത്രമാണ് വീട്ടിൽ താമസം. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഊമയും ബധിരയുമായ പെൺകുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി എൽ.ഡി.എഫ് വാർഡ് കമ്മറ്റിയും രംഗത്തെത്തി. ബുധനാഴ്ച വൈകിട്ട് തേവലക്കാട് ജംഗ്ഷനിൽ എൽ ഡി എഫ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.സി പി ഐ മണ്ഡലം സെക്രട്ടറി സാബു.പി മണലോടി പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു.കെ.ബി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി.വി ബിജു, വി.കെ രവി, എം.പി തിലകൻ, എ.എം അനി, എൻ.ആർ റേഷൻ, എം.ജി രഞ്ജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു. അതെ സമയം സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും നന്ദി അറിയിക്കുന്നതിനായി വീടുകൾ കയറിയപ്പോൾ ഇവരുടെ വീട്ടിലും സന്ദർശിച്ചെന്നും മറിച്ചുള്ള അപവാദ പ്രചരണം വ്യാജമാണെന്നുമാണ് നിയുക്ത പഞ്ചായത്തംഗം പറയുന്നത്. യു ഡി എഫ് സ്വതന്ത്രയായി ഗ്രാമ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇവർ ഏതാനും നാൾ മുമ്പ് വരെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. തുടർന്ന് അതിൽ നിന്നും രാജിവെച്ച ശേഷമാണ് ഇത്തവണ യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ചതും ജയിച്ചതും. സംഭവത്തിൽ പോലീസ് വിശദമായ അന്വോഷണം നടത്തിയ ശേഷമേ കേസ്സ് രജിസ്റ്റർ ചെയ്യുകയുള്ളു എന്നാണ് അറിയുന്നത്.




Follow us on :

More in Related News