Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 18:10 IST
Share News :
വൈക്കം: കാനഡയിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച കാരിക്കോട് പള്ളിനിരപ്പേൽ അമൽ തോമസ്(32) ൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. കഴിഞ്ഞ 27 ന് കൂട്ടുകാരുമൊത്ത് വൈകിട്ട്
ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ അമൽ പെട്ടന്ന് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ് - പി.ജെ തോമസ്, മാതാവ് - മോളി തോമസ്. ഏകസഹോദരി - അൽവിയാ തോമസ് (വിദ്യാർത്ഥിനി,
ചണ്ഡീഗഡ്). സംസ്ക്കാരം നാളെ (ഡിസംബർ 10 ) ചൊവ്വാഴ്ച മുളക്കുളം മണപ്പുഴ പാലത്തിന് സമീപത്തെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10ന് കാരിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി (പുത്തൻപള്ളി) സെമിത്തേരിയിൽ.
Follow us on :
Tags:
More in Related News
Please select your location.