Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2025 20:01 IST
Share News :
കടുത്തുരുത്തി: ഞീഴൂർ കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നാഷണൽ ഹെൽത്ത് മിഷൻ പദ്ധതി പ്രകാരം കേന്ദ്ര ഗവണ്മെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചതും, എന്നാൽ കേരള ഗവണ്മെന്റിന്റെ അർദ്രം പദ്ധതി പ്രകാരം ആണ് പദ്ധതി നടപ്പിലാക്കിയതെന്ന് നാട് നീളെ ഫ്ലെക്സ് വെച്ച് വിളംബരം ചെയ്യുകയും ഈ കെട്ടിടത്തിന്റെ ഉദ്ഘാടന ബോർഡുകളിൽ കേന്ദ്രത്തിന്റെ യാതൊരു വിധ ആലേഖനങ്ങളും ഇല്ലാത്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് ബിജെപി ഞീഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രസി ഡന്റ് കെ.കെ. ജോസ് പ്രകാശ് ,സെക്രട്ടറി ഉണ്ണി ആർ.നായർ , ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴി വേലിൽ, അനിൽ കുമാർ മാളിയേക്കൽ, ജോയി മണലേൽ എന്നിവരുടെ നേത്യത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്തു പ്രതിഷേധം നടത്തുകയും, മോൻസ് ജോസഫ് എം എൽ എ, ഫ്രാൻസീസ് ജോർജ് എംപി എന്നിവരെ പ്രതിഷേധം അറിയിക്കുകയും, തത്ഫലമായി ഞങ്ങൾ ഇത് വേണ്ടപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് തരികയും തുടർന്ന് അധ്യക്ഷ പ്രസംഗത്തിൽ കേന്ദ്ര ഫണ്ടും ഉപയോഗിച്ച് തന്നെ ആണ് ഈ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിച്ചതെന്ന് MLA യുടെ അധ്യക്ഷ പ്രസംഗതിലും എംപി യുടെ മുഖ്യപ്രഭഷാണത്തിലും വ്യെക്തമാക്കിയതിനെ തുടർന്ന് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചു.. ബി.ജെ.പിയുടെ പ്രതിഷേധത്തിൽ ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, സെക്രട്ടറി ഉണ്ണി ആർ നായർ , ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലിൽ, അനിൽകുമാർ മാളിയേക്കൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി മണലേൽ ,മണ്ടലം കമ്മറ്റി അംഗം വിനോദ് വിജയൻ , മോഹനൻ നായർ , ദിലീപ് പാഞ്ചജന്യം, അജേഷ് കുമാർ ,രധീപ് കൈതക്കാട്ട്, ബിനു വിജയൻ തുടങ്ങിയവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.