Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷണം പോയി.

23 Jan 2025 20:13 IST

santhosh sharma.v

Share News :

വെള്ളൂർ: ഇറുമ്പയത്ത് തണ്ണിപ്പള്ളിയിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ട്ടാക്കൾ അപഹരിച്ചു. തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഇറുമ്പയം പുത്തൻപറമ്പിൽ വിഷ്ണു അർ.ഭാരതിൻ്റെ KL - 36- G 4620 എന്ന നമ്പരിലുള്ള പൾസർ ബൈക്കാണ് അപഹരിക്കപ്പെട്ടത്. ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലർച്ചക്കിടയിലുമാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 8 മണിയോടെ വിഷ്ണു ബൈക്ക് എടുക്കാൻ വന്നപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് വെള്ളൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് അന്വോഷണം ആരംഭിച്ചു.മോഷണം പോയ ബൈക്ക് തിരുവനന്തപുരം വരെ എത്തിയതായി സൂചനയുണ്ട്.

Follow us on :

More in Related News