Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 20:38 IST
Share News :
ചാവക്കാട്:ടൗണിൽ അനധികൃതമായി മീൻ വിറ്റിരുന്ന പെട്ടി ഓട്ടോറിക്ഷ സ്റ്റേഷനിൽ എത്തിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവറെ രണ്ടര മണിക്കൂർ സ്റ്റേഷനിൽ നിർത്തി പീഡിപ്പിക്കുകയും,പോലീസ് കള്ള കേസെടുത്തതായും പരാതി.ചാവക്കാട് മണത്തല പാലപ്പെട്ടി വീട്ടിൽ നൂർദിന്റെ മകൻ അബൂബക്കറി(34)നെയാണ് എസ്ഐ കെ.വി.വിജിത്ത് കേസിൽ കുടുക്കിയതെന്ന് കാണിച്ച് ഇയാൾ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.കഴിഞ്ഞ ദിവസമാണ് സംഭവം.ചാവക്കാട് ബസ്റ്റാൻഡിനടുത്ത് പൊന്നര ജംഗ്ഷനിൽ മണത്തല സ്വദേശി ഷമീർ പെട്ടി ഓട്ടോറിക്ഷ നിർത്തിയിട്ട് മീൻ കച്ചവടം നടത്തിയിരുന്നു.അനധികൃത മീൻ വില്പനയുടെ പേരിൽ ഇയാളുടെ ഓട്ടോറിക്ഷ പോലീസ് പിടികൂടിയിരുന്നു.അതേസമയം ഷമീറിന് ഓട്ടോറിക്ഷ ഓടിക്കാൻ അറിയില്ല.പോലീസിനെ കണ്ടതോടെ മീൻ വില്പന നടത്തിയിരുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടതായും പറയുന്നു.സ്റ്റേഷനിൽ വണ്ടി എത്തിക്കാൻ ഷമീർ ഓട്ടോ ഡ്രൈവറായ അബൂബക്കറിന്റെ സഹായം തേടി.മണത്തല പള്ളിക്ക് മുന്നിലെ ഓട്ടോ പാർക്കിലെ ഡ്രൈവറായ അബൂബക്കർ പെട്ടി ഓട്ടോറിക്ഷ സ്റ്റേഷനിൽ എത്തിക്കാൻ പോലീസിന്റെ സാന്നിധ്യത്തിൽ ഷമീറിനെ സഹായിച്ചു.സ്റ്റേഷനിൽ എത്തിയ അബൂബക്കലിന്റെ പേരിൽ അനധികൃത മീൻ കച്ചവടത്തിന് കേസ് എടുത്ത് എസ്ഐ ഭീഷണിപ്പെടുത്തി ഒപ്പു വെപ്പിച്ചതായും പരാതിയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.