Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിന് തുടക്കമായി

13 Jul 2024 20:43 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിന് തുടക്കമായി.ദിവ്യബലിക്ക് ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് ആരംഭം കുറിച്ചു.ദിവ്യ ബലിക്കും,കൂടു തുറക്കൽ ശുശ്രുഷകൾക്കും തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജോസ് വല്ലൂരാൻ മുഖ്യകാർമ്മികത്വം വഹിച്ചു.തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ,അസി.വികാരി ഫാ.ഡെറിൻ അരിമ്പൂർ എന്നിവർ സന്നിഹിതരായിരുന്നു.ഉച്ചക്ക് ആരംഭിച്ച അമ്പ്,വള,ശൂലം എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് സമാപിച്ചു.തുടർന്ന് വർണ്ണമഴയും,മെഗാ ബാൻഡ് മേളവും ഉണ്ടായിരുന്നു.യുഎഇ കൂട്ടായ്മ,ഖത്തർ ബ്രദേർസ്,കുവൈത്ത്,സൗദി അറേബ്യ തുടങ്ങി പ്രവാസി അസോസിയേഷൻ എന്നിവർ ചേർന്നൊരുക്കിയ ദീപാലങ്കാരവും തിരുനാളിന് വ്യത്യസ്തമാർന്ന മനോഹാരിതയേകി.കൂടാതെ ദിവ്യബലിക്ക് തീർത്ഥകേന്ദ്രത്തിലെ പൂർവ്വകാല ഗായകസംഗത്തിലെ അംഗങ്ങൾ ഗാനങ്ങൾക്ക്‌ നേതൃത്വം നൽകി.ട്രസ്റ്റിമാരായ ടി.ജെ.സന്തോഷ്,കെ.ജെ.പോൾ,സി.എം.ബാബു,ജോഫിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.ഞായറാഴ്ച്ച കാലത്ത് 6.30 ന്റെ ദിവ്യബലിക്ക് ശേഷം ഉച്ചക്ക്‌ 1.30വരെ ഊട്ട് നേർച്ച ഭക്ഷണവും,നേർച്ച പായസവും പാർസൽ ആയി ലഭിക്കുമെന്ന് പാർസൽ കൺവീനർ എൻ.കെ.ജോൺസൺ അറിയിച്ചു.രാവിലെ 10 മണിക്ക് ആഘോഷ തിരുനാൾ കുർബാനക്ക് മോൺ.ജോസ് കോനിക്കര മുഖ്യ കാർമ്മികനും, റവ.ഡോ.സെബാസ്റ്റ്യൻ ചാലക്കൽ തിരുനാൾ സന്ദേശവും നൽകും.ഉച്ച തിരിഞ്ഞ് 2 മണിക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമ്മികത്വം നൽകുന്ന സമൂഹ മാമ്മോദീസ ഉണ്ടായിരിക്കും.വരുന്ന ഭക്തജനങ്ങൾക്കായി വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും,നേർച്ച പാക്കറ്റുകൾ ലഭിക്കുമെന്നും സ്റ്റീഫൻ ചെമ്മണ്ണൂർ അറിയിച്ചു.ആഘോഷമായ തിരുനാൾ പ്രദക്ഷണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ തോമസ് വാകയിൽ അറിയിച്ചു.പ്രദക്ഷിനത്തിന് ശേഷം ന്യൂ സംഗീത് തിരൂരും,കാൽവരി ജോസ് കിംഗ്സ് സംയുക്തമായി അവതരിപ്പിക്കുന്ന ബാൻഡ്,ശിങ്കാരി ഫ്യൂഷനും ഉണ്ടായിരിക്കും.സി.സി.ചാർളി,ബേബി ഫ്രാൻസിസ്,ഗോഡ് വിൻ ജോജു എന്നിവരും,കമ്മിറ്റി അംഗങ്ങളും തിരുനാൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്.





Follow us on :

More in Related News