Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളി തിരുനാൾ പ്രദക്ഷിണം ഭക്തി സാന്ദ്രമായി.

04 May 2025 20:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : സെന്റ്‌ ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ്‌ സഹദായുടെ തിരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് നടത്തിയ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. തിരു സ്വരൂപങ്ങൾ സംവഹിച്ച പ്രദക്ഷിണം പള്ളിയുടെ മുൻകവാടത്തിലൂടെ ചന്ത കപ്പേള വഴി ടൗൺ ചുറ്റി പള്ളിയിൽ സമാപിച്ചു. ഫാ. ജെയിംസ് അമ്പലത്തിൽ കാർമികനായി. സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിന്‌ വിശ്വസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. തിരുനാൾ ദിനത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. തോമസ് ചില്ലയ്ക്കൽ കാർമികത്വം വഹിച്ചു. ഫാ. വിന്തോഷ് കപ്പൂച്ചിൻ, ഫാ. ജോർജ് മേനാച്ചേരി കപ്പൂച്ചിൻ എന്നിവർ സഹ കർമികരായി. ഫാ. സുബിൻ പാറയ്ക്കൽ തിരുനാൾ ദിന സന്ദേശം നൽകി. തുടർന്ന് സ്നേഹവിരുന്നും നടന്നു.



Follow us on :

More in Related News