Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 21:40 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ ചുമതല ഏൽക്കൽ ചടങ്ങും ക്ലബ് നടത്തുന്ന വിവിധ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടന്നു. റോട്ടറിയുടെ സ്ത്രീ ശാക്തീകരണ പദ്ധതിയായ' ഓപ്പോൾ' പദ്ധതിയിൽപ്പെടുത്തി വിധവയായ വനിതക്ക് സ്വയം തൊഴിൽ കണ്ടെത്തുവാൻ നൽകിയ തയ്യൽ മിഷ്യനുകളുടെ വിതരണവു നടത്തി. റോട്ടറി മുൻ ഗവർണർ കെ.ബാബുമോൻ ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പച്ചക്കറിതൈ വിതരണ പദ്ധതിയായ ഹരിതത്തിൻ്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവർണർ ഡോ. ബിനു. സി. നായർ പച്ചക്കറി തൈകൾ വിതരണം ചെയ്ത് നിർവ്വഹിച്ചു. അർഹരായ
നേഴ്സിങ്ങ് വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായങ്ങളുടെ ഉത്ഘാടനം മുൻ ഗവർണർ കെ.ബാബുമോൻ മുൻ ക്ലബ്ബ് പ്രസിഡന്റ് എസ്. ദിൻ രാജിന് ചടങ്ങിൽ കൈമാറി. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ് മുഖ്യാതിഥിതിയായി പങ്കെടുത്തു. നിർദ്ധനർക്ക് ഭവനങ്ങൾ ഒരുക്കി നൽകിയ റോട്ടേറിയൻ ബാബു കേശവനെ ചടങ്ങിൽ ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ റ്റി.ആർ. സന്തോഷ്, ഷിജോ.പി.സ്സ്, സീതു ശശിധരൻ, വിനോദ് ബാബു, ഗിരീഷ് കുമാർ, സവിത സന്തോഷ്, കെ.വിനയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി
റെജി ആറാക്കൽ ( പ്രസിഡൻ്റ്),
അഡ്വ. ശ്രീകാന്ത് സോമൻ (സെക്രട്ടറി),
വി.പി.ഉണ്ണികൃഷ്ണൻ (ട്രഷറർ),
അഡ്വ. പ്രകാശൻ ചക്കാല (ജോ.സെക്രട്ടറി) എന്നിവരെ തെരത്തെടുത്തു.
Follow us on :
Tags:
More in Related News
Please select your location.