Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊതിയൂറുന്ന തനി നാടൻ നസ്രാണി വിഭവങ്ങളുടെ രുചിനുകർന്ന് തലയോലപ്പറമ്പ് നിവാസികൾ.

02 Nov 2025 21:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നൂറിലേറെ കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങളും, പലഹാരങ്ങളും, പരമ്പരാഗത സംഗീതവും മാർഗം കളിയും, വേഷ പകർച്ചകളുമായി നസ്രാണി രുചി പെരുമ തലയോലപ്പറമ്പിൽ വേറിട്ട രുചി വിരുന്നായി. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫയർ സർവീസസിന്റെ നേതൃത്വത്തിൽ ഒരുക്കിയ രുചിപ്പെരുമ ശ്രദ്ധേയമായി. സെന്റ്‌ ജോർജ് പാരിഷ് ഹാളിൽ നടന്ന രുചി പെരുമ ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.എൽ.സി അംഗങ്ങൾ അവതരിപ്പിച്ച മാർഗം കളി, തലയോലപ്പറമ്പ് പള്ളി ഗായക സംഘം അവതരിപ്പിച്ച പൗരാണിക ഗാനങ്ങൾ എന്നിവ ചടങ്ങിനെ വേറിട്ടതാക്കി. ഇടവകയിലെ വനിതകൾ ഒരുക്കിയ രുചിപ്പെരുമ പരേഡ് പരിപാടിയുടെ മുഖ്യ ആകർഷകമായി. വീടുകളിൽ അമ്മമാർ തയ്യാറാക്കിയ നൂറിലേറെ വിഭവങ്ങളുടെ പ്രദർശനവും വില്പനയും ഇതോടനുബന്ധിച്ച് നടന്നു. കപ്പയും ഇറച്ചിയും, പിടിയും കോഴിയും, കപ്പയും മീനും തുടങ്ങി വിഭവങ്ങളും മുളയരി പായസം, കുമ്പിളപ്പം, ഓട്ടട, വട്ടയപ്പം, കൽത്തപ്പം, കിണ്ണത്തപ്പം, ചുരുട്ട്, ഉണ്ണിയപ്പം, കുഞ്ഞു നെയ്യപ്പം, നെയ്യപ്പം, ഈന്തപ്പഴം പൊരിച്ചത് മുത്താറിയട, ഇലയട, കപ്പ അട, ചോളം അട, ചക്കയട, ഉണക്ക ചക്കയട, ഗോതമ്പ് അട എന്നീ അടവിഭവങ്ങളും, അരിമുറുക്ക് ഉൾപ്പടെയുള്ള വിവിധ മുറുക്ക് ഇനങ്ങൾ, വിവിധ തരത്തിലുള്ള പുട്ട് ഇനങ്ങൾ എന്നിവയാൽ ശുചി മേള മികവുറ്റതായി. കുടുംബ യൂണിറ്റുകളിൽ തയ്യാറാക്കിയ ഉണക്ക ഇറച്ചി, ഇടി ഇറച്ചി, ഇറച്ചി അച്ചാർ, മീൻ അച്ചാർ, റാഗി, തിന, ചാമ, കുതിര വാലി- പുട്ട് പൊടികൾ, നുറുക്ക് ഗോതമ്പ്, കൂവപ്പൊടി, പനമ്പൊടി, കുടംപുളി, വാളമ്പുളി, തേൻ, തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപണനവും നടന്നു. അസിസ്റ്റന്റ് വികാരി ഫാ. ആൽജോ കളപ്പുരക്കൽ,വിമൻ വെൽഫയർ സർവീസസ് പ്രസിഡന്റ്‌ ലൗസി തോമസ്, സെക്രട്ടറി ബിനി സിബി,കൈക്കാരന്മാരായ റിൻസൻ ചാക്കോ, കെ.ടി തങ്കച്ചൻ, കേന്ദ്രസമിതി വൈസ് പ്രസിഡൻ്റ് ഇമ്മാനുവൽ അരയത്തേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News