Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകരർ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ വീടുകളിൽ; നാട്ടുകാരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി

08 Jul 2024 13:19 IST

- Shafeek cn

Share News :

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകർ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ വീടുകളിൽ. കുൽഗാം ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരാണ് പ്രദേശവാസികളുടെ അലമാരയ്ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിൽ ഒളിച്ചിരുന്നത്. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലായിരുന്നു നിർമാണം. ഭീകരർക്ക് അഭയം നൽകിയതിൽ നാട്ടുകാരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ആർ.എസ്.സ്വയിൻ പറഞ്ഞു.‍


ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ ചിന്നഗാമിൽ നാലു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ടു സൈനികർ വീരമൃത്യു വരിച്ചു. ‘‘ അലമാരകളിൽ ആളുകൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേകം നിർമിച്ച അറകളിലാണ് ഭീകരർ ഉണ്ടായിരുന്നത്. ദേശീയപാതയിൽനിന്ന് അകലെ കുൽഗാമിന്റെ ഉൾപ്രദേശങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കി. കൊല്ലപ്പെട്ട ഭീകരർ എല്ലാവരും ഹിസ്ബുൽ മുജാഹിദീൻ സംഘടനയുടെ ഭാഗമാണ്. അതിലൊരാൾ സംഘടനയുടെ ഡിവിഷൻ കമാൻഡർ അഹമ്മദ് ബട്ടാണ്.’’ – ഡിജിപി ആർ.എസ്.സ്വയിൻ പറഞ്ഞു.

Follow us on :

More in Related News