Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 20:16 IST
Share News :
കടുത്തുരുത്തി: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്/മെസ്സ് ഗേൾ, ഗാർഡനർ കം സ്‌കാവഞ്ചർ, ആയ, സെക്യൂരിറ്റി, ഡ്രൈവർ എന്നീ തസ്തികകളിലേക് താത്കാലിക നിയമനം നടത്തുന്നു. മേയ് 20ന് രാവിലെ 10ന് ഏറ്റുമാനൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ വെച്ച് വോക്്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി എത്തണം. അപേക്ഷകർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയുന്നതിന് സന്നദ്ധരാവണം. പട്ടികജാതി/പട്ടികവർഗത്തിൽപ്പട്ടവർക്ക് മുൻഗണന. സെക്യൂരിറ്റി തസ്തികയിലേക്ക്് പുരുഷന്മാർക്കാണ് അവസരം.
Follow us on :
Tags:
More in Related News
Please select your location.