Thu May 29, 2025 8:52 PM 1ST
Location
Sign In
08 Mar 2025 11:15 IST
Share News :
ചെന്നൈ: ഗായിക ശ്രേയ ഘോഷാലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന വ്യാജേന ചില പോസ്റ്റുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലും വന്നിട്ടുണ്ടാകാം. ചില ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് സൈബര്‍ ക്രൈം പോലീസ് എഡിജിപി സന്ദീപ് മിത്തല്‍ ആവശ്യപ്പെട്ടു. എക്സിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെയും പരസ്യങ്ങളുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു എഡിജിപിയുടെ മുന്നറിയിപ്പ്.
സെന്‍സേഷണല്‍ തലക്കെട്ടുകളും തെറ്റിദ്ധരിപ്പിക്കുന്ന വെബ്‌സൈറ്റ് ലിങ്കുകളും ഇതില്‍ ഉള്‍പ്പെടുത്തി എക്സില്‍ വെരിഫൈഡ് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള വാര്‍ത്താ പ്രസിദ്ധീകരണങ്ങളുടെ ലോഗോകളും അടക്കം ഉള്‍പ്പെടുത്തിയാണ് വ്യാജ പോസ്റ്റുകള്‍. പൊതുജനങ്ങളെ സൈബര്‍ തട്ടിപ്പുകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള തട്ടിപ്പ് കെണികളാണ് ഇവയെന്നും ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നു.
‘ആരാധകരേ, സുഹൃത്തുക്കളേ, ഫെബ്രുവരി 13 മുതല്‍ എന്റെ ട്വിറ്റര്‍ / എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എക്സ് ടീമുമായി ബന്ധപ്പെടാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. പക്ഷേ, ഓട്ടോ-ജനറേറ്റ് ചെയ്ത കുറച്ച് പ്രതികരണങ്ങള്‍ക്കപ്പുറം ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എനിക്ക് ഇനി ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ എന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ പോലും എനിക്ക് കഴിയുന്നില്ല. ദയവായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യുകയോ ആ അക്കൗണ്ടില്‍ നിന്ന് എഴുതുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുകയോ ചെയ്യരുത്. അവയെല്ലാം സ്പാം, ഫിഷിംഗ് ലിങ്കുകളാണ്. അക്കൗണ്ട് സുരക്ഷിതമായി വീണ്ടെടുക്കുകയാണെങ്കില്‍ ഞാന്‍ ഒരു വീഡിയോയിലൂടെ നിങ്ങളെ അപ്ഡേറ്റ് ചെയ്യാം’ ശ്രേയ ഇന്‍സ്റ്റയില്‍ കുറിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.