Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂരില്‍ സിന്തറ്റിക്‌ ട്രാക്ക്‌വേണം; നിവേദനവുമായി തൃശ്ശൂര്‍ പൌരാവലി

27 Oct 2024 13:44 IST

Enlight News Desk

Share News :

തൃശൂർ: കായിക രം​ഗത്ത് നിരവധി താരങ്ങളെ സൃഷ്ടിച്ചെടുത്ത തൃശൂരിന് സ്വന്തമായി ഒരു ആധുിനക സ്പോർട്സ് മൈതാനം വേണമെന്നാവശ്യവുമായി തൃശൂരിന്റെ പൗരാവലി രം​ഗത്ത്. ലോകോത്തര നിലവാരത്തിലേക്കുയരാൻ പ്രാപ്തരായ നിരവധി കായിക വിദ്യാർത്ഥികൾ തൃശൂരിലുണ്ടെങ്കിലും ഇവർക്ക് പരിശീലിക്കാൻഒരു സിന്തറ്റിക്‌ ട്രാക്ക്‌. അതാണ് തൃശൂർക്കാരുടെ ആവശ്യം.നിരവധി അന്താരാഷ്ട്ര ദേശീയ താരങ്ങളെ വാർത്തെടുത്ത തൃശൂരിൽ പുതിയ കാലത്ത് പോലും ഒരു പരിശീലന സംവിധാനമില്ലെന്ന സത്യം ഒരു പക്ഷെ മലയാളികൾക്ക് പോലും അൽഭുതമായേക്കും.ലോക അത്ലറ്റിക്‌ മീറ്റില്‍ പങ്കെടുത്ത ആദ്യ ദേശീയ താരമായ അഞ്ജു ബേബി ജോര്‍ജ്ജ്‌, സിനിമോള്‍ പൌലോസ്‌, ജിന്‍സി ഫിലിപ്പ്‌, മഞ്ജിമ കുര്യാക്കോസ്‌തുടങ്ങിയഅതുല്യ പ്രതിഭകളുടെ ആദ്യ ചുവടുവയ്പ്‌ നടന്നത്‌ തൃശ്ശൂരില്‍ ആയിരുന്നു. ഇവരുടെ പിന്തുടര്‍ച്ചക്കാരായ ഭാവി വാഗ്ദാനങ്ങള്‍ ഇപ്പോൾ ഓടി പടിക്കുന്നത് മഡ്ട്രാക്കിലൂടെയാണ്


കായിക മേഖലയില്‍ ഭാരതത്തിന്റെ അഭിമാനമായി മാറിയ നീരജ്‌ ചോപ്ര മുതല്‍എക്കാലത്തും കേരളത്തിന്റെ അഭിമാനമായിരുന്ന പി.ടി. ഉഷ, ഷൈനി വിത്സണ്‍, എം.ഡി.

വത്സമ്മ തുടങ്ങിയവര്‍ക്കും മികവുറ്റ പരിശീലനം ലഭിച്ചതു കൊണ്ടാണ്‌ അവസരത്തിനൊത്ത്‌ ഉയരാനും മികച്ച നേട്ടങ്ങള്‍ കൊയ്യാനായതും. 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ലോങ്ങ്‌ ജംപില്‍ വെള്ളി മെഡല്‍ നേടിയ അന്‍സി സോജന്‍ തൃശ്ശൂരിന്റെ അഭിമാനമാണ്‌.നല്ലൊരു ട്രാക്കോ സൌകര്യങ്ങളോ ഇല്ലാതെയാണ്‌, സ്വപ്രയത്നം കൊണ്ടു മാത്രമാണ്‌വിജയം നേടിയത്.

തൃശൂരിൽ ആവശ്യമായ സ്ഥലവും സൗകര്യവുമുണ്ട്. മിക്ക കായിക താരങ്ങളും വളരെ ദരിദ്ര കുടുംബാന്തരീക്ഷത്തില്‍ ജനിച്ചവരാണെന്നതിനാൽ ഇവരെ പിന്തുണക്കാൻ സർക്കാരോ,സംവിധാനങ്ങളോ തന്നെ മുന്നിട്ടിറങ്ങണം.ഇത് സംമ്പന്ധിച്ച് മുൻപ് അത്ലറ്റിക്‌ ഫെഡറേഷനേയും മുഖ്യമന്ത്രി,സ്പോര്‍ട്സ്‌ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവിടങ്ങളിൽ ആവശ്യമുന്നയിച്ചിരുന്നതാണ്. പക്ഷെ ഇതുവരെ നടപടിയുണ്ടായില്ലെന്നും നിവേദനത്തിൽ പറയുന്നു. നിലവിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം നവീകരിച്ച്‌സിന്തറ്റിക്‌ ദ്രാക്ക്‌ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യംസ്റ്റേഡിയത്തിന്റെ അടിസ്ഥാന വികസനത്തിനായി കോര്‍പ്പറേഷന്‍ 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഈ പണം ഉപയോ​ഗപെടുത്തി പുതുകായിക തലമുറയുടെ പരിശീനത്തിനുള്ള പദ്ധിതികൾ നടപ്പിലാക്കണം

കഴിഞ്ഞ ദേശീയ ഗെയിംസില്‍ പേരിനു പോലും ഒരു വിജയം കൈവരിക്കുവാന്‍ കേരളത്തിന്‌ കഴിയാതിരുന്നത്‌ നല്ലൊരു പരിശീലന മൈതാനമില്ലെന്നതാണെന്ന സത്യം തിരിച്ചറിയണമെന്നും പൗരാവലി ഓർമ്മപെടുത്തുന്നു,

പൗരാവലിക്ക് വേണ്ടി സ്പോർട്സ് പ്രമോഷൻ ബോർഡ് മെമ്പർജെയ്സി ജോസ് കല്ലറക്കലാണ് മേയർക്ക് നിവേദനം നൽകിയത്

Follow us on :

More in Related News