Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 19:08 IST
Share News :
വൈക്കം: അസുഖത്തെ തുടർന്ന് ഇരുകാലുകളും നഷ്ട്ടപ്പെട്ട് വാടക വീട്ടിൽ അന്തിയുറങ്ങുന്ന നിർദ്ധന യുവതിക്കും കുടുംബത്തിനും വാസയോഗ്യമായ ഭവനം ഒരുക്കി നൽകി റോട്ടറി ക്ലബ്ബിൻ്റെ കൈത്താങ്ങ്. റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക് സിറ്റിയുടേയും ജെന്റിൽമാൻ ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പൈനുങ്കൽ സ്വദേശിയായ മഞ്ജുവിന് വീട് നിർമ്മിച്ച് നൽകിയത്. റോട്ടറി ക്ലബ്ബ് മറവൻതുരുത്ത് പഞ്ചായത്തിലെ നാലാം വാർഡിൽ റോഡരികിൽ വാങ്ങി നൽകിയ മൂന്നര സെന്റ് സ്ഥലത്ത് ജെന്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ സിൽവർജൂബിലി ആഘോഷത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായിട്ട് 10 ലക്ഷം രൂപ വിനിയോഗിച്ച് വീട് നിർമ്മിച്ച് നൽകിയത്. താക്കോൽ ദാന സമ്മേളനം സംസ്ഥാന സാഹിത്യ സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ സുധി ജബ്ബാർ താക്കോൽദാനം നിർവ്വഹിച്ചു. ജൻ്റിൽമാൻ ചിട്ടിഫണ്ട് മാനേജിങ് ഡയറക്ടർ ബാബു കേശവൻ, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, റോട്ടറി സോൺ അസിസ്റ്റൻ്റ് ഗവർണ്ണർ എസ്.ഡി സുരേഷ് ബാബു, ലേക്ക് സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് മിനി ജോണി, സെക്രട്ടറി ജി. ശ്രീഹരി, മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് അംഗം സി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറി ക്ലബ് ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.