Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 18:02 IST
Share News :
വൈക്കം: റേഷൻ വിതരണം സപ്ലൈകോയിൽ നിന്നും ഒഴിവാക്കി സിവിൽ സപ്ലൈസ് ഡിപ്പാർട്ടുമെൻ്റിനെ ഏല്പിക്കണമെന്ന് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ സമരക ഹാളിൽ നടന്ന വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി കെ.കെ. ശിശുപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ഐ. ജോർജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി വിജയൻ ഇടയത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കാരുണ്യ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻ നിർവഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ്, വിവിധ താലൂക്ക് പ്രസിഡൻ്റുമാരായ ലിയാഖത്ത് ഉസ്മാൻ, സാബു.ബി.നായർ, ജില്ലാ വൈസ് പ്രസിഡൻ്റ് അജീഷ് പി.നായർ, ജില്ലാസെക്രട്ടറി എൻ.ജെ ഷാജി, താലൂക്ക് ട്രഷറർ ജോർജ്ജ് ജോൺ, താലൂക്ക് വർക്കിംഗ് പ്രസിഡൻ്റ് കെ.ജി. ഇന്ദിര തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി
ഐ.ജോർജുകുട്ടി ( പ്രസിഡൻ്റ് ), ജിൻഷോ ലൂക്കോസ് (വൈസ് പ്രസിഡൻ്റ്), എസ്. എൻ ബിനേഷ് കുമാർ ( സെക്രട്ടറി), ജോർജ് ജോൺ ( ട്രഷറർ) എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.